Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതെന്താ ആർഎസ്എസുകാർ ഇന്ത്യക്കാരല്ലേ പിണറായി? ജനങ്ങൾ അറിയാൻ പാടില്ലാത്ത എന്ത് കാര്യമാണ് അവിടെ പൊലീസ് ചോർത്തിയത്? ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ജേക്കബ് തോമസ്

അതെന്താ ആർഎസ്എസുകാർ ഇന്ത്യക്കാരല്ലേ പിണറായി? ജനങ്ങൾ അറിയാൻ പാടില്ലാത്ത എന്ത് കാര്യമാണ് അവിടെ പൊലീസ് ചോർത്തിയത്? ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ജേക്കബ് തോമസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിൽ മനീതി സംഘം എത്തിയപ്പോൾ വിവരങ്ങൾ ചോർത്ത് ആർഎസ്എസ് പ്രവർത്തകർക്ക് നൽകിയത് പൊലീസ് ാണെന്നും ഉത്തരവാജദിത്വം മറന്നാണ് പൊലീസ് ശബരിമലയിൽ പലപ്പോഴും പെരുമാറിയത് എന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജേക്കബ് തോമസ്. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് ആണ് ജേക്കബ് തോമസ് രംഗത്ത് വന്നത്.. ജനങ്ങൾ അറിയേണ്ടാത്ത എന്ത് വിവരമാണ് പൊലീസ് ആർഎസ്എസിന് ചോർത്തിക്കൊടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിൽ പൊലീസുകാർ, ആർഎസ്എസുകാർക്ക് വിവരം ചോർത്തിക്കൊടുത്തു എന്നായിരുന്നു മുഖ്യമന്ത്രി പൊലീസ് യോഗത്തിൽ സംസാരിച്ചത്. എന്നാൽ ആർഎസ്എസുകാർ ഇന്ത്യാക്കാരല്ലേ എന്നായിരുന്നു പ്രസംഗത്തിനിടെ ജേക്കബ് തോമസിന്റെ ചോദ്യം. ആർഎസ്എസുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല തന്റേതെന്നും ജേക്കബ് തോമസ് പറഞ്ഞു.കാക്കനാട് ആർഎസ്എസ് സംഘടിപ്പിച്ച ഗുരൂപൂജ, ഗുരു ദക്ഷിണ മഹോൽസവത്തിൽ പങ്കെടുക്കവേയാണ് ജേക്കബ് തോമസിന്റെ വിമർശനം. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP