Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിലപാട് ഉറപ്പിച്ച് വീണ്ടും ജേക്കബ് തോമസ്; നെറ്റിയിൽ സിന്ദൂരമണിഞ്ഞ് രാഖി കെട്ടി രാക്ഷാബന്ധൻ വേദിയിൽ; പ്രകൃതിയെ അടിമയെ പോലെ കൈകാര്യം ചെയ്തവരാണ് പ്രളയത്തിന്റെ ഉത്തരവാദികളെന്ന് ഐപിഎസ് ഓഫീസർ; രക്ഷാബന്ധൻ മഹോൽസവവും ഉദ്ഘാടനം ചെയ്തു

നിലപാട് ഉറപ്പിച്ച് വീണ്ടും ജേക്കബ് തോമസ്; നെറ്റിയിൽ സിന്ദൂരമണിഞ്ഞ് രാഖി കെട്ടി രാക്ഷാബന്ധൻ വേദിയിൽ; പ്രകൃതിയെ അടിമയെ പോലെ കൈകാര്യം ചെയ്തവരാണ് പ്രളയത്തിന്റെ ഉത്തരവാദികളെന്ന് ഐപിഎസ് ഓഫീസർ; രക്ഷാബന്ധൻ മഹോൽസവവും ഉദ്ഘാടനം ചെയ്തു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; രാഷ്ട്രീയ വിവാദങ്ങൾക്കിടെ വീണ്ടും തന്റെ നിലപാട് ഉറപ്പിച്ച് ആർഎസ്എസ് വേദിയിൽ ജേക്കബ് തോമസ്. എറണാകുളം കളമശേരിയിൽ ആർഎസ്എസ് അനുകൂല സംഘടന സംഘടിപ്പിച്ച രക്ഷാബന്ധൻ ചടങ്ങിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. നെറ്റിയിൽ സിന്ദൂരക്കുറിയണിയിച്ചാണ് ജേക്കബ് തോമസിനെ ആർഎസ്എസ് വേദിയിലേക്ക് സ്വീകരിച്ചത്. പിന്നാലെ രാഖിയും കെട്ടി,ഐപിഎസ് ഓഫീസർക്ക് വലിയ സ്വീകരണമാണ് രക്ഷാബന്ധന് എത്തയിവർ നൽകിയത്.

പ്രകൃതിയെ അടിമയെ പോലെ കൈകാര്യം ചെയ്തവരാണ് പ്രളയത്തിന്റെ ഉത്തരവാദികളെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ജേക്കബ് തോമസ് പറഞ്ഞു. . സംഘടനയുടെ സംസ്ഥാന നേതാക്കളടക്കം അണിനിരന്ന വേദിയിൽ രക്ഷാബന്ധൻ മഹോൽസവവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.വിജിലൻസ് ഡയറക്ടറായിരിക്കേ ഇക്കോളജിക്കൽ വിജിലൻസ് എന്ന ആശയം നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ കടുത്ത സമ്മർദമുണ്ടായെന്നും പ്രകൃതിയെ അടിമയെ പോലെ കൈകാര്യം ചെയ്തവരാണ് പ്രളയത്തിന് ഉത്തരവാദികളെന്നും ജേക്കബ് തോമസ് വിമർശിച്ചു.

കളമശേരി ഫാക്ട് ടൗൺഷിപ്പിലെ ആർഎസ്എസ് അനുകൂല സംഘടനായ പാഞ്ചജന്യമാണ് രക്ഷാബന്ധൻ ഉൽസവം സംഘടിപ്പിച്ചത്. നേരത്തെആർഎസ്എസ് സംഘടിപ്പിച്ച ഐടി മിലൻ ഗുരുപൂജയിൽ പങ്കെടുത്തതിന്റെ പേരിൽ ജേക്കബ് തോമസിനെതിരെ സിപിഎം നേതൃത്വം കടുത്ത വിമർശനമുയർത്തിയിരുന്നു.ആർഎസ്എസിനെക്കുറിച്ച് പഠിക്കാതെ, മനസിലാക്കാതെ ആ സംഘടന ശരിയല്ല എന്ന് പറയരുത്. നന്നായി അറിഞ്ഞ് കഴിഞ്ഞാൽ കേരളത്തിലെ ബുദ്ധി ജീവികൾ ആർഎസ്എസിൽ ചേരുമെന്ന് ജേക്കബ് തോമസ് നേരത്തെ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP