Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജേക്കബ് വടക്കഞ്ചേരി പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങി; അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ജയിലിൽ അടച്ചത് തെറ്റായി പോയെന്ന് പറഞ്ഞ വിഎസിനെ കാണാൻ ജയിലിൽ നിന്നു കവടിയാറിലേക്ക് കാൽനടയായി യാത്ര ചെയ്ത് വടക്കഞ്ചേരി

ജേക്കബ് വടക്കഞ്ചേരി പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങി; അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ജയിലിൽ അടച്ചത് തെറ്റായി പോയെന്ന് പറഞ്ഞ വിഎസിനെ കാണാൻ ജയിലിൽ നിന്നു കവടിയാറിലേക്ക് കാൽനടയായി യാത്ര ചെയ്ത് വടക്കഞ്ചേരി

ആർ പീയൂഷ്

തിരുവനന്തപുരം: എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയതിന് അറസ്റ്റിലായി പൂജപ്പുര ജയിലിൽ കഴിഞ്ഞ ജേക്കബ് വടക്കഞ്ചേരി പുറത്തിറങ്ങി. ജയിലിൽ നിന്നും പുറത്തിറങ്ങിയ വടക്കഞ്ചേരി കാൽനടയായി വി എസ് അച്യുതാനന്ദന്റെ കവടിയാറുള്ള വസതിയിലേക്ക് നീങ്ങുകയാണ്. ജേക്കബ് വടക്കഞ്ചേരിയെ അനുകൂലിക്കുന്നവർ വടക്കഞ്ചേരിയ സ്വീകരിച്ചു.

അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതു തെറ്റായ നടപടിയാണെന്നാണ് യെന്നു വി എസ്.അച്യുതാനന്ദൻ അഭിപ്രായപ്പെട്ടത്. വടക്കഞ്ചേരിയുടെ പ്രചാരണങ്ങൾ ആരോഗ്യ സംവിധാനത്തിനു ഹാനികരമാണെന്നുണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതാവും ഉചിതം. വടക്കഞ്ചേരി പറയുന്നതെല്ലാം ശരിയാണെന്നോ ശാസ്ത്രീയമാണെന്നോ അഭിപ്രായമില്ല. അദ്ദേഹം പ്രചരിപ്പിച്ച കാര്യങ്ങളുടെ ശരിതെറ്റുകൾ ശാസ്ത്രീയമായി പരിശോധിച്ചു നിയമപരമായ നടപടികളിലേക്കു കടക്കണമെന്നും വി എസ് ആവശ്യപ്പെടുകയുണ്ടായി.

എലിപ്പനി വാക്‌സിനെതിരെ പ്രവർത്തിച്ചതിന്റെ പേരിലാണ് ജേക്കബ് വടക്കഞ്ചേരിയെ കേസെടുത്ത് അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡിജിപിക്ക് കത്തു നൽകിയിരുന്നു. മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി പൊലീസിന് കേസെടുക്കാൻ നിർദ്ദേശം നൽകിയത്. മുൻപും രോഗപ്രതിരോധ മരുന്നുകൾക്കെതിരേ നവമാധ്യമങ്ങൾ വഴി പ്രചരണം നടത്തി വിവാദത്തിൽ ഉൾപ്പെട്ടയാളാണ് ജേക്കബ് വടക്കഞ്ചേരി. സമാനമായ കേസുകൾ ഇയാൾക്കെതിരേ മുൻപും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP