Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

5.9 കോടി കിട്ടിയപ്പോൾ രണ്ടു ലക്ഷം കൊടുത്തു ജഗതിയുടെ കുടുംബക്കാർ മാനം രക്ഷിച്ചു; ദുരിതത്തിലായ ഡ്രൈവർക്കു താത്ക്കാലിക ആശ്വാസം

5.9 കോടി കിട്ടിയപ്പോൾ രണ്ടു ലക്ഷം കൊടുത്തു ജഗതിയുടെ കുടുംബക്കാർ മാനം രക്ഷിച്ചു; ദുരിതത്തിലായ ഡ്രൈവർക്കു താത്ക്കാലിക ആശ്വാസം

പെരുമ്പാവൂർ: അപകടത്തിൽപ്പെട്ട നടൻ ജഗതി ശ്രീകുമാറിന് നഷ്ടപരിഹാരമായി ആറു കോടി രൂപയോളം ലഭിച്ചപ്പോൾ ജഗതിക്കൊപ്പം തന്നെ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഡ്രൈവർ പി പി അനിൽകുമാറിന് രണ്ടു ലക്ഷം രൂപ നൽകി ജഗതിയുടെ കുടുംബം അവസാനം മാനം ലക്ഷിച്ചു. ജഗതിക്ക് ആറു കോടി നഷ്ടപരിഹാരം ലഭിച്ചപ്പോൾ ഡ്രൈവരോട് ഇഷ്വറൻസ് കമ്പനിക്കാർ കാട്ടിയ അവഗണന മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ജഗതിയുടെ മരുമകനും പി സി ജോർജിന്റെ മകനുമായ ഷോൺ ജോർജ് കണ്ടെത്തിയ ഫോർമുലയുടെ ഭാഗമായാണ് രണ്ടു ലക്ഷം നൽകിയത്. ചെക്ക് കൈമാറിയതും ഷോൺ ജോർജ് തന്നെ ആയിരുന്നു. പെരുമ്പാവൂരിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഷോൺ അനിൽകുമാറിന് തുക നൽകിയത്.

2012 മാർച്ച് പത്തിന് കോഴിക്കോട് തേഞ്ഞിപ്പലത്തു വച്ചു നടന്ന അപകടത്തിൽ നെഞ്ചിനും കാലിനും പരിക്കേറ്റ അനിൽകുമാറിനോട് ഇൻഷ്വറൻസ് കമ്പനി കടുത്ത അനീതിയാണ് കാണിച്ചത്. ജഗതിക്ക് കോടികൾ നൽകിയപ്പോൾ നിർധന കുടുംബത്തിന്റെ ഏക ആശ്രയമായ അനിൽകുമാറിനോട് ഇൻഷ്വറൻസ് കമ്പനി കാട്ടിയ അവഗണന മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറ്റെടുത്തതോടെ ജഗതിയുടെ കുടുംബം ഇയാൾക്ക് നഷ്ടപരിഹാരം നൽകാൻ തയാറാകുകയായിരുന്നു. അപകടത്തിൽ അനിലിന്റെ കാർ തകർന്നതിനാൽ ഇൻഷ്വറൻസ് കമ്പനിയിൽ നിന്നു 4.30 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ചുള്ളൂ. ഈ തുക ഉപയോഗിച്ച് വാങ്ങിയ കാർ ഓടിച്ചാണ് ഇയാൾ കുടുംബം പുലർത്തുന്നത്.

എന്നാൽ അപകടത്തിൽ ഗുരുതര പരിക്കേറ്റതിനാൽ പൂർണ ആരോഗ്യത്തോടെ ജോലി ചെയ്യാനാവുന്നില്ലെന്നും അനിൽകുമാർ പറയുന്നുണ്ട്. 18 മാസത്തെ ചികിത്സയ്ക്കു ശേഷമാണ് നടക്കാൻ പോലും സാധ്യമായത്. ഗുരുതരമായി പരിക്കേറ്റിട്ടും സർക്കാരും സിനിമാ സംഘടനകളും തിരിഞ്ഞുനോക്കാത്ത അനിൽകുമാറിന് താത്ക്കാലിക ആശ്വാസം പോലെയാണ് ജഗതിയുടെ കുടുംബം കൈമാറിയ രണ്ടു ലക്ഷം രൂപ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP