Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീവ്രവാദ ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ജമീൽ അക്തർ നിരപരാധിയെന്ന് എൻഐഎ; 6 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം യുവാവിനെ വിട്ടയച്ചു

തീവ്രവാദ ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ജമീൽ അക്തർ നിരപരാധിയെന്ന് എൻഐഎ; 6 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം യുവാവിനെ വിട്ടയച്ചു

മൂന്നാർ: തീവ്രവാദ ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് നിരപരാധിയെന്ന് എൻഐഎ കണ്ടെത്തി. മൂന്നാറിൽ വർഷങ്ങളായി താമസിക്കുന്ന ബിഹാർ സ്വദേശി ജമീൽ അക്തറിനെയാണ് നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്.

പാക് തീവ്രവാദികൾക്ക് മൂന്നാറിൽ താമസിക്കാൻ സഹായം ചെയ്‌തെന്ന് ആരോപിച്ചാണ് പൊലീസ് ജമീൽ അക്തറിനെ കസ്റ്റഡിയിൽ എടുത്തത്. തീവ്രവാദികളുമായി ബന്ധമില്ലെന്ന് ആറു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ചോദ്യം ചെയ്യലിനു ശേഷം ജമീൽ അക്തറിനെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചെന്ന് മൂന്നാർ പൊലീസ് അറിയിച്ചു.

ഇന്ത്യൻ മുജാഹിദീൻ അംഗങ്ങളായ വഖാസിനും കൂട്ടാളി തെഹ്‌സീൻ അക്തറിനും മൂന്നാറിൽ താമസസൗകര്യം ഒരുക്കിനൽകിയെന്നാരോപിച്ചാണ് വെള്ളിയാഴ്ച രാവിലെയാണ് ജമീലിനെ പിടികൂടിയത്. വഖാറിനെയും തെഹ്‌സീൻ അക്തറിനെയും അറിയില്ലെന്ന് ജമീൽ ചോദ്യംചെയ്യലിൽ പറഞ്ഞു. ടൂറിസ്റ്റ് ഗൈഡ് ആവശ്യപ്പെട്ടതു പ്രകാരമാണ് മുറി എടുക്കാൻ സഹായിച്ചതെന്നും ചോദ്യം ചെയ്യലിൽ ജമീൽ വ്യക്തമാക്കി.

മൂന്നാർ ടൗണിൽ നിന്നാണ് ഇന്നലെ ജമീലിനെ പൊലീസ് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP