Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റാങ്ക് പട്ടിക കൂസാക്കാതെ തലവരിപണം വാങ്ങി തലങ്ങനേയും വിലങ്ങനേയും സീറ്റ് നൽകി; ജെയിംസ് കമ്മറ്റിക്ക് ലഭിച്ചത് 1500 പരാതികൾ; അഡ്‌മിഷൻ കഴിഞ്ഞാലും ഇത്തവണ സ്വാശ്രയ പ്രശ്‌നം തീരില്ല; ഇന്നത്തെ കോടതി വിധിയും നിർണ്ണായകം

റാങ്ക് പട്ടിക കൂസാക്കാതെ തലവരിപണം വാങ്ങി തലങ്ങനേയും വിലങ്ങനേയും സീറ്റ് നൽകി; ജെയിംസ് കമ്മറ്റിക്ക് ലഭിച്ചത് 1500 പരാതികൾ; അഡ്‌മിഷൻ കഴിഞ്ഞാലും ഇത്തവണ സ്വാശ്രയ പ്രശ്‌നം തീരില്ല; ഇന്നത്തെ കോടതി വിധിയും നിർണ്ണായകം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്‌മെന്റുകൾക്കെതിരെ വിദ്യാർത്ഥികൾ ജസ്റ്റിസ് ജെ.എം.ജയിംസ് കമ്മിറ്റിക്കു നൽകിയ പരാതികൾ 1530 ആയി. സ്വാശ്രയ കോളജുകളിൽ ഒഴിവുള്ള നാനൂറിലേറെ എംബിബിഎസ് സീറ്റുകളിലേക്കും ഏതാനും ബിഡിഎസ് സീറ്റുകളിലേക്കും അയ്യായിരത്തിലേറെ പേർ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കരുണ, കണ്ണൂർ മെഡിക്കൽ കോളജ് മാനേജ്‌മെന്റുകൾ സ്വന്തം നിലയിൽ നടത്തിയ പ്രവേശനം റദ്ദാക്കിയ ജയിംസ് കമ്മിറ്റി തീരുമാനം സംബന്ധിച്ച ഹൈക്കോടതിയുടെ വിധി ഇന്ന് ഉണ്ടാകുമെന്നാണ് സൂചന.

കരുണ, കണ്ണൂർ, കെഎംസിടി മെഡിക്കൽ കോളജുകൾ എംബിബിഎസ് കോഴ്‌സിനു സ്വയം തീരുമാനിച്ച ഫീസ് ഈടാക്കാൻ അനുവദിച്ച് സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം. കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾക്കു ഹൈക്കോടതി അനുവദിച്ച ഫീസ് നിരക്കിനെ ചോദ്യംചെയ്തു സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയതിന്റെ പിറ്റേന്നു തന്നെയാണു വിജ്ഞാപനമിറക്കിയത്. ഇത് കോടതി വിധിയെ സ്വാധീനിക്കാൻ ഇടയുണ്ട്.

കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾ 4.4 ലക്ഷം രൂപയേ ഫീസ് ഈടാക്കാൻ പാടുള്ളൂവെന്നാണു ജെയിംസ് കമ്മിറ്റി ആദ്യം ഉത്തരവിട്ടത്. അതിനെതിരെ കോളജുകൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ പ്രോസ്‌പെക്ടസിൽ വ്യക്തമാക്കിയ തുക ഈടാക്കാൻ കോടതി അനുമതി നൽകി. കരുണ: 85% സീറ്റിൽ 7.45 ലക്ഷം, 15% എൻആർഐ സീറ്റ് 13 ലക്ഷം; കണ്ണൂർ 85% സീറ്റിൽ 10 ലക്ഷം, 15% സീറ്റിൽ 18 ലക്ഷം. രണ്ടു കോളജുകൾക്കും 10 ലക്ഷം വീതം പലിശരഹിത നിക്ഷേപവും വാങ്ങാം. ഈ ഹൈക്കോടതി ഉത്തരവിനെതിരെയാണു സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾക്കു പ്രോസ്‌പെക്ടസിൽ വ്യക്തമാക്കിയ ഫീസ് ഈടാക്കാൻ ഹൈക്കോടതി അനുമതി നൽകിയ സാഹചര്യത്തിൽ കെഎംസിടിക്കും പ്രോസ്‌പെക്ടസിലെ ഫീസ് ഈടാക്കാമെന്നു ജെയിംസ് കമ്മിറ്റി വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണത്രേ സർക്കാരും അതുപ്രകാരം വിജ്ഞാപനമിറക്കിയത്. കെഎംസിടി നിർദേശിച്ചിട്ടുള്ള ഫീസ്: 85% സീറ്റിൽ 10 ലക്ഷം, എൻആർഐ സീറ്റ് 18ലക്ഷം, പലിശരഹിത നിക്ഷേപം 18 ലക്ഷം രൂപ.

റാങ്ക് പട്ടികയിൽ മുന്നിലുള്ള തങ്ങളെ അവഗണിച്ചു താഴെയുള്ളവർക്കു പ്രവേശനം നൽകിയെന്ന പരാതികളാണ് ഇപ്പോൾ തീർപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ, സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്‌മെന്റുകൾ നടത്തിയ പ്രവേശന നടപടികളുടെ വിശദാംശങ്ങൾ പരിശോധിക്കുന്ന നടപടി ജയിംസ് കമ്മിറ്റി തുടരുകയാണ്. ഇന്ന് ഇതു പൂർത്തിയാകും. സർക്കാരുമായി കരാർ ഒപ്പുവച്ച പല കോളജുകളും പ്രവേശന നടപടികൾ സുതാര്യമായിട്ടല്ല നടത്തിയതെന്ന് അറിയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP