Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിലിൽ എംഎൽഎയ്ക്കു ലഭിക്കുന്ന സൗകര്യങ്ങൾ വേണ്ടെന്നുവച്ച് ജയിംസ് മാത്യു; കിടക്കുന്നത് മറ്റു തടവുകാരെപ്പോലെ തറയിൽ; കൂട്ടിന് പുസ്തകങ്ങളും പത്രങ്ങളും

ജയിലിൽ എംഎൽഎയ്ക്കു ലഭിക്കുന്ന സൗകര്യങ്ങൾ വേണ്ടെന്നുവച്ച് ജയിംസ് മാത്യു; കിടക്കുന്നത് മറ്റു തടവുകാരെപ്പോലെ തറയിൽ; കൂട്ടിന് പുസ്തകങ്ങളും പത്രങ്ങളും

കണ്ണൂർ: അദ്ധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിമാൻഡിലായ ജയിംസ് മാത്യു എംഎൽഎയ്ക്ക് ജയിലിൽ സാധാരണ തടവുകാരുടെ സൗകര്യങ്ങൾ മാത്രം. എംഎൽഎമാർക്ക് ജയിലിൽ ലഭിക്കുന്ന പ്രത്യേക പരിഗണന ജയിംസ് മാത്യു തന്നെയാണ് വേണ്ടെന്നു വച്ചത്.

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമാദ്ധ്യാപകൻ ഇ പി ശശിധരൻ ആത്മഹത്യചെയ്ത സംഭവത്തിലാണ് എംഎൽഎ റിമാൻഡിലായത്. വെള്ളിയാഴ്ച രാത്രിയാണ് ജയിംസ് മാത്യുവിനെ നടപടികൾ പൂർത്തിയാക്കി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിൽ പ്രവേശിപ്പിച്ചത്.

ജയിലിൽ എംഎൽഎയ്ക്ക് അർഹതപ്പെട്ട സൗകര്യങ്ങളായ കട്ടിൽ, കസേര, മേശ എന്നിവ നൽകാനൊരുങ്ങിയ ജയിലധികൃതരോട് അതൊന്നും വേണ്ടെന്ന് ജയിംസ് മാത്യു പറയുകയായിരുന്നു. സാധാരണ തടവുകാരനുള്ള സൗകര്യങ്ങൾ മാത്രം തനിക്ക് മതിയെന്ന് പറഞ്ഞ അദ്ദേഹത്തിന് തടവുകാർക്കുനൽകുന്ന പായ, ജമുക്കാളം, പ്ലേറ്റ്, മൊന്ത, ഗ്ലാസ് എന്നിവ നൽകി ബി സെല്ലിലേക്ക് മാറ്റി. മറ്റു തടവുകാർക്കൊപ്പം ജയിലിലെ ഭക്ഷണം തന്നെയാണ് ജയിംസ് മാത്യു കഴിച്ചതും. എംഎൽഎമാർക്ക് വീട്ടിൽനിന്നോ പുറത്തുനിന്നോ കൊണ്ടുവരുന്ന ഭക്ഷണം കൊടുക്കാനുള്ള അവസരമുണ്ടെന്നിരിക്കെയാണ് ഇക്കാര്യങ്ങളൊന്നും വേണ്ടെന്ന് ജയിംസ് മാത്യു പറഞ്ഞത്.

12 തടവുകാർക്കൊപ്പമാണ് ജയിംസ് മാത്യു ബി സെല്ലിൽ കഴിയുന്നത്. മോഷണം, പിടിച്ചുപറി, രാഷ്ട്രീയ അക്രമം എന്നീ കേസുകളിൽ റിമാൻഡിൽ കഴിയുന്നവരാണ് എംഎൽഎയ്‌ക്കൊപ്പം. ജയിലധികൃതർ നൽകിയ പുസ്തകങ്ങൾ വായിച്ചും പത്രങ്ങൾ വായിച്ചുമാണ് അദ്ദേഹം പകൽ ചെലവഴിച്ചത്.

ശനിയാഴ്ച സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം വി ജയരാജൻ തുടങ്ങിയവർ ജയിലെത്തി ജയിംസ് മാത്യുവിനെ സന്ദർശിച്ചു. ജയിംസ് മാത്യുവിനു വേണ്ടി നാളെ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP