Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജമ്മുകാഷ്മീർ കൃഷി സഹമന്ത്രി ദൽജിത്ത് സിങ് ചിബെ കേരളത്തിൽ; കൃഷി മന്ത്രി വി എസ്.സുനിൽ കുമാറുമായി കൂടിക്കാഴ്ച നടത്തി

ജമ്മുകാഷ്മീർ കൃഷി സഹമന്ത്രി ദൽജിത്ത് സിങ് ചിബെ കേരളത്തിൽ; കൃഷി മന്ത്രി വി എസ്.സുനിൽ കുമാറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ജമ്മുകാഷ്മീർ കൃഷി സഹമന്ത്രി ദൽജിത്ത് സിങ് ചിബെ കേരളത്തിലെത്തി. കേരളാ കൃഷി മന്ത്രി വി എസ്.സുനിൽ കുമാറുമായി കൂടിക്കാഴ്ച നടത്തി. കാഷ്മീരിൽ രൂപീകരിച്ചിട്ടുള്ള കിസാൻ വെൽഫെയർ ബോർഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ദൽജിത്ത് സിങ് ചിബെ കേരളത്തിലെത്തിയത്.

കാഷ്മീരിലെ കാലാവസ്ഥയ്ക്ക് സമാനമായ ഇടുക്കി ജില്ലയിലെ പ്രദേശങ്ങളിൽ വിവിധയിനം ആപ്പിളുകൾ കൃഷി ചെയ്യുന്നിന്റെ സാധ്യതകളെ പറ്റി ചർച്ച നടത്തിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ അഗ്രോ ബസാറുകളിൽ കാഷ്മീർ കൃഷി വകുപ്പിന്റെ സഹായത്തോടെ കുങ്കുമപൂവ്, ബദാം, ബ്ലാക്ക്‌ബെറി തുടങ്ങിയവ കേരളത്തിൽ ഇടനിലക്കാരില്ലാതെ വിപണനം ചെയ്യുന്നതിന് സർക്കാർ തലത്തിൽ തീരുമാനമെടുക്കും.

അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിലെ ബനാനാ റിസർച്ച് സെന്ററുമായി ബന്ധപ്പെട്ട് കാഷ്മീരിലെ അഞ്ച് പ്രധാന പഴവർഗങ്ങളുടെ വിപണി കേരളത്തിൽ സുലഭമാക്കുന്നതിനും കൃഷി ചെയ്യുന്നതിനും വകുപ്പുതലത്തിൽ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP