Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കത്വയിലേത് ചെറിയ കാര്യം മാത്രമാണ്; അത്തരം കാര്യങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുമെന്നും ജമ്മു കാശ്മീർ ഉപമുഖ്യമന്ത്രി; കവീന്ദർ ഗുപ്തയുടെ വിവാദ പരാമർശം സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ

കത്വയിലേത് ചെറിയ കാര്യം മാത്രമാണ്; അത്തരം കാര്യങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുമെന്നും ജമ്മു കാശ്മീർ ഉപമുഖ്യമന്ത്രി; കവീന്ദർ ഗുപ്തയുടെ വിവാദ പരാമർശം സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ

ന്യൂഡൽഹി: കത്വയിൽ സംഭവിച്ചത് ചെറിയ കാര്യം മാത്രമെന്ന് ജമ്മുകശ്മീർ ഉപമുഖ്യമന്ത്രി കവീന്ദർ ഗുപ്ത. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് മണിക്കൂറുകൾക്കുള്ളിലാണ് മന്ത്രിയുടെ വിവാദപ്രസ്താവന.

എട്ടു വയസ്സുകാരി പീഡന്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമൊന്നാകെ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടും നിസ്സാരവത്ക്കരിച്ചുള്ള പ്രതികരണമാണ് ബിജെപി അംഗമായ ഉപമുഖ്യമന്ത്രി നടത്തിയത്. 'അതൊരു ചെറിയ കാര്യം മാത്രമാണ്. അത്തരം കാര്യങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും. അതിനെ പർവ്വതീകരിക്കേണ്ട കാര്യമില്ല. നീതി ഉറപ്പാക്കുകയാണ് വേണ്ടത് 'എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി-ബിജെപി മന്ത്രിസഭ ഇന്നാണ് എട്ട് മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചത്. കഠുവ സംഭവത്തിൽ പ്രതികളെ പിന്തുണച്ചുള്ള റാലിയിൽ പങ്കെടുത്ത എംഎൽഎയും പുതിയ മന്ത്രിസഭയിൽ ഇടംനേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP