Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എന്നെ കൊണ്ടു പോകല്ലേ... ഭാര്യയും കുഞ്ഞും ഒറ്റക്കാ, കൽപ്പറ്റാ സ്വദേശിയുടെ വാക്കുകൾ കരുനാഗപ്പള്ളി പൊലീസ് അവഗണിച്ചു; ഒന്നര മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കുഴഞ്ഞു വീണു; ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് ഭർത്താവിന് പൊലീസിന്റെ ക്രൂര മർദ്ധനം

എന്നെ കൊണ്ടു പോകല്ലേ... ഭാര്യയും കുഞ്ഞും ഒറ്റക്കാ, കൽപ്പറ്റാ സ്വദേശിയുടെ വാക്കുകൾ കരുനാഗപ്പള്ളി പൊലീസ് അവഗണിച്ചു; ഒന്നര മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കുഴഞ്ഞു വീണു; ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് ഭർത്താവിന് പൊലീസിന്റെ ക്രൂര മർദ്ധനം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി. ബസിൽ കുടുംബസമേതം യാത്രചെയ്യവേ ഭാര്യയുടെ ദേഹത്തു കടന്നുപിടിച്ച മദ്യപനെ ചോദ്യംചെയ്ത ഭർത്താവിനു പൊലീസിന്റെ ക്രൂരമർദനം. പൊലീസുകാർ ഭർത്താവിനെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയതോടെ ഒന്നരമാസം പ്രായമുള്ള കുട്ടിയുമായി സ്റ്റാൻഡിൽ ഒറ്റപ്പെട്ടുപോയ യുവതി കുഴഞ്ഞുവീണു. കൽപ്പറ്റ പൂത്തൂർ വയൽ കാരാട്ട് ഹൗസിൽ ജംഷീർ (28), ഭാര്യ ആഷിദ(21) എന്നിവർക്കും ഒന്നര മാസം പ്രായമുള്ള കുഞ്ഞിനുമാണ് ദാരുണാനുഭവമുണ്ടായത്.

കെ.എസ്.ആർ.ടി.സി. ബസിൽ പുതിയകാവിൽനിന്നു കരുനാഗപ്പള്ളിയിലേക്കു യാത്ര ചെയ്യുകയായിരുന്നു ഇവർ. ബസിലുണ്ടായിരുന്ന ആലപ്പുഴ ഹസീബ് മൻസിലിൽ ഹസീബ് (32), ആഷിദയുടെ ദേഹത്തു തൊട്ടുരുമുകയും പിന്നീട് കടന്നുപിടിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട ജംഷീർ, ഹസീബിനോട് ഇത് ആവർത്തിക്കരുതെന്ന് താക്കീതുചെയ്തു. മദ്യപിച്ചിരുന്ന ഹസീബ് വീണ്ടും ആഷിദയെ കടന്നുപിടിച്ചതോടെ ബസിൽ വാക്കേറ്റവും ഇരുവരും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി.

ബസ് കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തിയപ്പോൾ വീണ്ടും ആഷിദയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതേത്തുടർന്നു ജംഷീറും ഹസീബും തമ്മിൽ സ്റ്റാൻഡിൽ ഉന്തുംതള്ളും ഉണ്ടാകുകയും ഹസീബിനു നേരിയതോതിൽ പരുക്കേൽക്കുകയും ചെയ്തു. കെ.എസ്.ആർ.ടി.സി. അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ പൊലീസുകാർ ജംഷീറിന്റെയും ആഷിദയുടെയും പരാതി കേൾക്കാൻ തയാറായില്ല. ജംഷീറിനെ പൊലീസ് ബലമായി പിടിച്ചു ജീപ്പിൽ കയറ്റി. ഇത് കണ്ട് ഭാര്യ കുഴഞ്ഞു വീണു.

തങ്ങൾ കൽപ്പറ്റയിലുള്ളതാണെന്നും ഭാര്യക്ക് സ്ഥല പരിചയമില്ലാത്തതിനാലും കുഞ്ഞിനേയും ഭാര്യയേയും ഒറ്റക്കാക്കി എന്നെ കൊണ്ടു പോകല്ലേ എന്ന് ജംഷീർ താണു വീണപേക്ഷിച്ചു. എന്നാൽ പൊലീസുകാർ ഇത് വകവയ്ക്കാതെ ജംഷീറിനെയും ഹസീബിനെയും സ്റ്റേഷനിലെത്തിച്ചു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജി.ഡി. ചാർജ് എഎസ്ഐ. ഷാജഹാൻ നീ സദാചാര പൊലീസ് ചമയുവാണോ നിയമം
കയ്യിലെടുക്കാൻ നിനക്കാരാടാ അനുവാദം തന്നത് എന്ന് ചോദിച്ചു കൊണ്ട് ജംഷീറിനെ മർദിക്കുകയായിരുന്നു. ഭർത്താവിനെ പൊലീസ് കൊണ്ടുപോയതോടെ കൈക്കുഞ്ഞുമായി സ്റ്റാൻഡിൽ ഒറ്റപ്പെട്ട ആഷിദ തലചുറ്റി വീണതിനെ തുടർന്നു യാത്രക്കാർ ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ജംഷീർ കരുനാഗപ്പള്ളി സ്വദേശിയായ പൊതുമരാമത്ത് കോൺട്രാക്ടറുടെ ജോലിക്കാരനാണ്വിവരമറിഞ്ഞെത്തിയ കോൺട്രാക്ടർ സ്റ്റേഷനിലെത്തി ജംഷീറിനെ ജാമ്യത്തിലിറക്കി. തനിക്കും ഭാര്യക്കും സംഭവിച്ച ദുരവസ്ഥയിൽ നീതി കിട്ടണമെന്നാവിശ്യവുമായി ഉന്നത അധികാരികൾക്ക് പരാതി നൽകിയിരിക്കുകയാണ് ജംഷീറും ഭാര്യയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP