Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് മാസമായി ജനശതാബ്ദി ഓടുന്നത് തോന്നും പോലെ; ഏഴ് മണിക്കൂർ കൊണ്ട് സംസ്ഥാനത്തെ മൂന്ന് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ ഇപ്പോൾ ഓടുന്നത് മണിക്കൂറുകൾ വൈകി; വൈകിയോടുന്ന തീവണ്ടികൾക്കുവേണ്ടി ക്രമീകരണം നടത്തുമ്പോൾ ജനശതാബ്ദി എക്സ്‌പ്രസുകൾക്ക് മുൻഗണന നൽകണമെന്ന നിയമവും പാലിക്കുന്നില്ല; ഇതിലും ഭേദം സാധാരണ എക്സ്‌പ്രസ് ട്രെയിനെന്ന് യാത്രക്കാർ

രണ്ട് മാസമായി ജനശതാബ്ദി ഓടുന്നത് തോന്നും പോലെ; ഏഴ് മണിക്കൂർ കൊണ്ട് സംസ്ഥാനത്തെ മൂന്ന് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ ഇപ്പോൾ ഓടുന്നത് മണിക്കൂറുകൾ വൈകി; വൈകിയോടുന്ന തീവണ്ടികൾക്കുവേണ്ടി ക്രമീകരണം നടത്തുമ്പോൾ ജനശതാബ്ദി എക്സ്‌പ്രസുകൾക്ക് മുൻഗണന നൽകണമെന്ന നിയമവും പാലിക്കുന്നില്ല; ഇതിലും ഭേദം സാധാരണ എക്സ്‌പ്രസ് ട്രെയിനെന്ന് യാത്രക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഴ് മണിക്കൂർ കൊണ്ട് തലസ്ഥാനത്ത് നിന്നും കോഴിക്കോടെത്തുന്ന ട്രെയിനാണ് ജനശതാബ്ദി എക്സ്‌പ്രസ്. രാവിലെ ആറിന് പുറപ്പട്ട് ഉച്ചയ്ക്ക് ഒന്നോടെ കോഴിക്കോട് എത്തുന്ന രീതിയിലാണ് ട്രെയിനിന്റെ ക്രമീകരണം. എന്നാൽ ഇപ്പോൾ ഈ സമയക്രമത്തിൽ ട്രെയിൻ ഓടുന്നത് നിന്നിട്ട് മാസങ്ങളായികോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസുകളുടെ വൈകിയോട്ടം യാത്രക്കാരെ വലയ്ക്കുന്നു. തിരുവനന്തപുരം ഡിവിഷനിലെ പ്രധാനപ്പെട്ട തീവണ്ടികളിലൊന്നായ ജനശതാബ്ദിക്ക് കഴിഞ്ഞ രണ്ടുമാസമായി കൃത്യസമയം പാലിക്കാൻ കഴിഞ്ഞിട്ടില്ല. എത്തിച്ചേരൽ സമയം നീട്ടിക്കൊണ്ട് ടൈംടേബിളിൽ മാറ്റം വരുത്തിയെങ്കിലും അതിനനുസരിച്ചുപോലും ജനശതാബ്ദിയെ ഓടിയെത്തിക്കാൻ റെയിൽവേക്ക് കഴിയാത്ത അവസ്ഥയാണ്.

അറ്റകുറ്റപ്പണി, പ്രതികൂല കാലാവസ്ഥ എന്നിവയാണ് ജനശതാബ്ദിയുടെ വൈകിയോട്ടത്തിന് റെയിൽവേ കാരണമായി കാണിക്കുന്നത്. വൈകിയോടുന്ന തീവണ്ടികൾക്കുവേണ്ടി ക്രമീകരണം നടത്തുമ്പോൾ ജനശതാബ്ദി എക്സ്‌പ്രസുകൾക്ക് മുൻഗണന നൽകണമെന്നാണ് റെയിൽവേ നിഷ്‌കർഷിക്കുന്നത്. ഏറെക്കാലമായി ഈ മുൻഗണന നഷ്ടമായി. ആലപ്പുഴ - കായംകുളം പാതയിൽ പാസഞ്ചറിന് നൽകുന്ന പരിഗണനപോലും ജനശതാബ്ദിക്ക് നൽകാൻ റെയിൽവേ ഉദ്യോഗസ്ഥർ മടിക്കുകയാണ്. ജനശതാബ്ദി എക്സ്‌പ്രസുകൾ കൃത്യസമയം പാലിച്ച് ഓടിക്കാൻ എടുത്തിരുന്ന മാനദണ്ഡങ്ങൾ ഇപ്പോൾ പാലിക്കാറില്ലെന്ന് റെയിൽവേ അധികൃതരും പറയുന്നു.

അറ്റകുറ്റപ്പണിക്ക് മുൻഗണന നൽകുന്നതിനാൽ അതിന് സമയം അനുവദിക്കുകയാണ് പതിവ്. ഇതുകാരണം പിന്നാലെയുള്ള തീവണ്ടികൾ വൈകും. ഇതിനൊപ്പം ഒരു തീവണ്ടിയായി മാത്രമേ ജനശതാബ്ദിയെയും കണക്കാക്കാൻ ഡിവിഷണൽ നേതൃത്വം തയ്യാറായിട്ടുള്ളൂ. ഫലത്തിൽ പ്രത്യേക പദവിയുള്ള ജനശതാബ്ദി എക്സ്‌പ്രസ് ഇപ്പോൾ മറ്റു തീവണ്ടികൾക്കൊപ്പം അനിശ്ചിതമായി വൈകിയോടുകയാണ്. തീവണ്ടികളുടെ വൈകിയോട്ടം സ്ഥിരമായതിനാൽ ജനശതാബ്ദിയെയും അതിൽ ഉൾപ്പെടുത്തി ഡിവിഷൻ നേതൃത്വം കൈയൊഴിയുകയാണ്.

ഒ.രാജഗോപാൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയായിരുന്നപ്പോഴാണ് സംസ്ഥാനത്തിന് ആദ്യ ജനശതാബ്ദി എക്സ്‌പ്രസ് അനുവദിക്കപ്പെട്ടത്. സംസ്ഥാനത്ത് തീവണ്ടികൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം നിലനിർത്തിക്കൊണ്ടുള്ള സമയക്രമം വേഗമേറിയ തീവണ്ടികളിലൊന്നായി ജനശതാബ്ദിയെ മാറ്റി.കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ജനപ്രിയ തീവണ്ടിയായി ജനശതാബ്ദി എക്സ്‌പ്രസ് മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP