Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു സെന്റ് ഭൂമിക്കുവേണ്ടി യുദ്ധം ചെയ്യുന്നവർ ജാനകിയമ്മയെ അറിയണം; പിന്തുടർച്ചയായി ലഭിച്ച 70 ലക്ഷത്തോളം രൂപ പൊതുജനങ്ങൾക്കായി വിട്ടുനൽകി ഒരു മാതൃക; ജാനകിയമ്മയുടെ 23 സെന്റ് സ്ഥലത്തിൽ വയോജനങ്ങൾക്കായുള്ള വിശ്രമകേന്ദ്രവും കുട്ടികളുടെ പാർക്കും നിർമ്മിക്കും

ഒരു സെന്റ് ഭൂമിക്കുവേണ്ടി യുദ്ധം ചെയ്യുന്നവർ ജാനകിയമ്മയെ അറിയണം; പിന്തുടർച്ചയായി ലഭിച്ച 70 ലക്ഷത്തോളം രൂപ പൊതുജനങ്ങൾക്കായി വിട്ടുനൽകി ഒരു മാതൃക; ജാനകിയമ്മയുടെ 23 സെന്റ് സ്ഥലത്തിൽ വയോജനങ്ങൾക്കായുള്ള വിശ്രമകേന്ദ്രവും കുട്ടികളുടെ പാർക്കും നിർമ്മിക്കും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഒരു സെന്റ് ഭൂമിക്കുവേണ്ടി യുദ്ധം ചെയ്യുന്നവർ കണ്ണൂർ സ്വദേശിനി ജാനകിയമ്മയെ അറിയണം. കരിവെള്ളൂർ മതിരക്കോട്ടെ തെങ്ങൂന്തറ കോട്ടുകണ്ടത്തിൽ ജാനകി അമ്മയെന്ന 89 കാരിയുടെ പ്രവൃത്തി മാതൃകാപരമാണ്. സഹോദരന്റെ മരണശേഷം പിന്തുടർച്ചയായി ലഭിച്ച 70 ലക്ഷത്തോളം രൂപ വിലവരുന്ന 23 സെന്റ് സ്ഥലം ജാനകി അമ്മ പൊതുജനനന്മയ്ക്കായി വിട്ടുനൽകിയിരിക്കുകയാണ്. ഈ സ്ഥലത്ത് വയോജനങ്ങൾക്കായുള്ള വിശ്രമകേന്ദ്രവും കുട്ടികളുടെ പാർക്കും നിർമ്മിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത് അധികൃതർ.

സഹോദരന്റെ സ്വത്തുകൾ മുഴുവൻ പൊതുനന്മയ്ക്കായി ഉപയോഗിക്കണമെന്ന ആഗ്രഹം ജാനകി അമ്മ പ്രകടിപ്പിച്ചപ്പോൾ മക്കളും മരുമക്കളും ആരും എതിരുനിന്നില്ല. 10 സെന്റ് കരിവെള്ളൂർ-പെരളം പഞ്ചായത്തിന് വിട്ടുനൽകി. വയോജനങ്ങൾക്കായുള്ള വിശ്രമകേന്ദ്രവും കുട്ടികളുടെ പാർക്കും ഇവിടെ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. 10 സെന്റ് കരുണാകരൻ നായരുടെ സ്മരണ നിലനിർത്തി വായനശാല നിർമ്മിക്കാനും സംഭാവന നൽകി. മൂന്നുസെന്റ് പൊതുനന്മയ്ക്കായുള്ള ട്രസ്റ്റ് രൂപവത്കരിച്ച് അതിന് നൽകാനാണ് തീരുമാനം.

വാട്ടർ അഥോറിറ്റി ജീവനക്കാരനായിരുന്ന ടി.പി.കരുണാകരൻ നായരുടെതായിരുന്നു മതിരക്കോട്ട് മാന്യഗുരു യു.പി. സ്‌കൂളിന് മുൻവശമുള്ള സ്ഥലം. അവിവാഹിതനായ കരുണാകരൻ നായർ ഒറ്റയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്. 2016 ജനുവരി ഒന്നിന് കരുണാകരൻ നായർ മരിച്ചു. പിൻതുടർച്ചാവകാശിയായി ജാനകി അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിയമനടപടികൾ പൂർത്തിയായശേഷം കഴിഞ്ഞമാസമാണ് ഭൂമി ജാനകി അമ്മയ്ക്ക് ലഭിച്ചത്.

സ്ഥലത്തിന്റെ രേഖ കരിവെള്ളൂർ പെരളം പഞ്ചായത്തിൽ നടന്ന ചടങ്ങിൽ റിട്ട. ഓണററി ക്യാപ്റ്റൻ കെ.പി.മാധവൻ നായർ പഞ്ചായത്ത് പ്രസിഡന്റ് എം.രാഘവന് കൈമാറി. വൈസ് പ്രസിഡന്റ് കെ.വി.രാധാമണി അധ്യക്ഷതവഹിച്ചു. പി.വി.നാരായണൻ, പി.ചന്ദ്രൻ, സി.കെ.നിർമല, കെ.വി.സതീശൻ, കെ.നാരായണൻ, അപ്യാൽ രാഘവൻ, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജാനകി അമ്മയുടെ ബന്ധുക്കളായ എം.ജനാർദനൻ നായർ, ടി.കെ.നാരായണൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP