Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജനസമ്പർക്കം തുടരാൻ ഉദ്യോഗസ്ഥർക്കു മടി; ഇക്കുറി ഉപേക്ഷിച്ചാലോ എന്നു ചിന്തിച്ച് ഉമ്മൻ ചാണ്ടിയും

ജനസമ്പർക്കം തുടരാൻ ഉദ്യോഗസ്ഥർക്കു മടി; ഇക്കുറി ഉപേക്ഷിച്ചാലോ എന്നു ചിന്തിച്ച് ഉമ്മൻ ചാണ്ടിയും

തൃശൂർ: ഒട്ടേറെ കൊട്ടിഘോഷിച്ച മുഖ്യമന്ത്രിയുടെ ജനസമ്പർക്കം പരിപാടി ഉപേക്ഷിക്കാൻ ആലോചന. എല്ലാ ജില്ലകളിലും കഴിഞ്ഞ നവംബറിലായിരുന്നു മുഖ്യമന്ത്രിയുടെ ജനസമ്പർക്കം പരിപാടി അരങ്ങേറിയത്. തുടർ വർഷങ്ങളിലും ജനസമ്പർക്കം പരിപാടി നടക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും പരിപാടി തുടർന്ന് ഏറ്റെടുക്കാൻ ഉദ്യോഗസ്ഥർക്കു മടിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജില്ലകൾ തോറും മുഖ്യമന്ത്രി നടത്തിയ ജനസമ്പർക്ക പരിപാടി ഏറെ കൈയടി നേടിയിരുന്നു. ജനങ്ങൾക്കിടയിലേക്ക് മുഖ്യൻ തന്നെ നേരിട്ടിറങ്ങി നടത്തിയ പരിപാടി മിക്കവയും നേരം പുലരുവോളം നീളുകയും ചെയ്തിരുന്നു. ഒട്ടേറെ അധ്വാനം വേണ്ടിവന്നിരുന്ന പരിപാടി ഏറ്റെടുത്തു നടത്താൻ ഉദ്യോഗസ്ഥർ വിമുഖതയാണ് കാട്ടുന്നത്. മുഖ്യമന്ത്രിയുടെ പ്രതിഛായ വർധിപ്പിക്കാനാണ് ജനസമ്പർക്കം പരിപാടി നടത്തിയതെങ്കിലും ഒട്ടേറെ പരാതികളിൽ തീർപ്പു കൽപ്പിക്കാൻ ഇതുമൂലം സാധിച്ചിരുന്നു.

ജനസമ്പർക്കം തുടരാൻ ഉദ്യോഗസ്ഥർ വിമുഖത കാട്ടുന്നതോടെ പരിപാടി ഉപേക്ഷിച്ചാലോ എന്നു ഉമ്മൻ ചാണ്ടി പോലും ചിന്തിച്ചു തുടങ്ങിയെന്നാണ് പറയുന്നത്. പരിപാടി നടത്തുന്നതിലെ ക്ലേശങ്ങളും ദുരിതങ്ങളുമാണ് ഉദ്യോഗസ്ഥരെ ഇതിൽ നിന്നു പിന്തിരിപ്പിക്കുന്നത്.
മുൻ വർഷത്തേതു പോലെ നവംബർ മാസം കഴിഞ്ഞിട്ടും ജനസമ്പർക്കം പരിപാടിയെക്കുറിച്ച് കൂടുതൽ വാർത്തകൾ വരാത്തസ്ഥിതിക്ക് പരിപാടി തുടരുമോയെന്നു പോലും സംശയമാണിപ്പോൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP