Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

നാളെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് പമ്പ് ഉടമകൾ; തീരുമാനം അടിയന്തിര ആവശ്യങ്ങൾ പരിഗണിച്ചെന്നും വിശദീകരണം

നാളെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് പമ്പ് ഉടമകൾ; തീരുമാനം അടിയന്തിര ആവശ്യങ്ങൾ പരിഗണിച്ചെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാളെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് പമ്പ് ഉടമകൾ. കൊവിഡ്19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ജനതാ കർഫ്യൂ ആചരിക്കുന്നുണ്ടെങ്കിലും പെട്രോൾ പമ്പുകൾ തുറന്നു പ്രവർത്തിക്കുന്നതാണെന്ന് പമ്പ് ഉടമകൾ അറിയിച്ചു. ജനതാ കർഫ്യൂവിന്റെ ഭാഗമായി പമ്പുകൾ അടച്ചിടുമെന്ന് കേരള പെട്രോളിയം ട്രെഡേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നു. എന്നാൽ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടിയാണ് തുറക്കുന്നതെന്നാണ് പമ്പ് ഉടമകൾ പറയുന്നത്.

കൊറോണ പശ്ചാത്തലത്തിൽ വ്യാഴാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തത്. ഞായറാഴ്ച രാവിലെ ഏഴ് മണി മുതൽ രത്രി ഒമ്പത് മണി വരെയാണ് ജനതാ കർഫ്യൂ. അവശ്യ സർവീസുകളായ പൊലീസ്, മാധ്യമങ്ങൾ, വൈദ്യസഹായം എന്നിവയെ ജനത കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനത കർഫ്യൂവിനോട് സംസ്ഥാന സർക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ രാജ്യം ഞായറാഴ്ച നിശ്ചലമാകും.

അതേസമയം, ജനതാ കർഫ്യൂവുമായി ബന്ധപ്പെട്ട് വാഹനം നിരത്തിലിറക്കിയാൽ വാഹനം പിടിച്ചെടുക്കും, പമ്പുകൾ അടച്ചിടും തുടങ്ങിയ വ്യാജസന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനത്തിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP