Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മംഗല്യ സ്വപ്‌നം പൂവണിഞ്ഞത് മലയാളത്തനിമയിൽ; കർക്കടക മാസത്തിലെ ഔഷധസേവയിൽ പങ്കെടുത്ത ശേഷം കതിർ മണ്ഡപത്തിലേക്ക്; ഇലകളും പൂക്കളും കൊണ്ടുള്ള മാല പരസ്പരം ചാർത്തിയപ്പോൾ പൂവണിഞ്ഞത് ഒരു 'ജപ്പാൻ പ്രണയകഥ'

മംഗല്യ സ്വപ്‌നം പൂവണിഞ്ഞത് മലയാളത്തനിമയിൽ; കർക്കടക മാസത്തിലെ ഔഷധസേവയിൽ പങ്കെടുത്ത ശേഷം കതിർ മണ്ഡപത്തിലേക്ക്; ഇലകളും പൂക്കളും കൊണ്ടുള്ള മാല പരസ്പരം ചാർത്തിയപ്പോൾ പൂവണിഞ്ഞത് ഒരു 'ജപ്പാൻ പ്രണയകഥ'

മറുനാടൻ ഡെസ്‌ക്‌

കൂത്താട്ടുകുളം: കടൽ കടന്നാണെങ്കിലും ആത്മാർഥ പ്രണയം കടന്നു വരുമെന്നുള്ളത് 
പ്രപഞ്ച സത്യമാണ്. കടൽ കടക്കണമെന്ന് ആഴത്തിൽ വിശ്വാസം വേണമെന്ന് മാത്രം. ആ വിശ്വാസമാണ് ഈ പ്രണയ ജോഡികളുടെ ആഗ്രഹ സാഫല്യമായി മാറിയത്. തനി കേരളീയ രീതിയിൽ വിവാഹം നടത്തി ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രിയ ദമ്പതികളായി മാറിയിരിക്കുകയാണ് ജപ്പാനിൽ നിന്നുള്ള ഹിരുമിയും(25) യുകിഹോ(24)യും. കൂത്താട്ടുകുളം ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രത്തിൽ വച്ചാണ് ഇവരുടെ വിവാഹ സ്വപ്‌നം പൂവണിഞ്ഞത്.

കേരളീയ വേഷമണിഞ്ഞ് ക്ഷേത്രത്തിലെ ഔഷധസേവാ മണ്ഡപത്തിലാണ് പ്രണയ ജോഡികൾ ആദ്യമെത്തിയത്. കർക്കടക മാസ ഔഷധസേവയിൽ പങ്കെടുത്ത് ഇരുവരും ഔഷധം സേവിച്ചു. തുടർന്ന് കൊടിമരച്ചുവട്ടിലെ ആനപ്പന്തലിൽ വിവാഹച്ചടങ്ങുകൾ.

ഭംഗിയുള്ള പൂക്കളും ഇലകളും കൊണ്ട് തീർത്ത മാലകൾ പരസ്പരം അണിഞ്ഞു. വരൻ വധുവിനെ തിലകമണിയിച്ചു. കൈകൾ പിടിച്ച് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നു. വധുവിന്റെ മാതാപിതാക്കളായ തോഷിഹിസയും കിയികോയും വരന്റെ ബന്ധുക്കളായ ക്യോക്കോ മസൂമി എന്നിവരും എത്തിയിരുന്നു.

കഴിഞ്ഞ വർഷം നേത്ര ചികിത്സയ്ക്കായി ശ്രീധരീയം നേത്രാസ്പത്രിയിൽ യുകിഹോ എത്തിയിരുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹം കേരളീയ രീതിയിൽ നടത്താൻ കഴിഞ്ഞ ദിവസം ശ്രീധരീയത്തിൽ എത്തുകയായിരുന്നു.ക്ഷേത്രം മേൽശാന്തി എൻ.എസ്. നാരായണൻ നമ്പൂതിരി, മാനേജർ നന്ദനവർമ, സജീവൻ എന്നിവർ വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഫോട്ടോ കടപ്പാട് : മാതൃഭൂമി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP