Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐറ്റി ആക്റ്റ് ദുരുപയോഗം ചെയ്തുകൊടുങ്ങല്ലൂർ പൊലീസ്; ആശുപത്രി മുതലാളിയുടെ സമ്മർദ്ദത്തിനു വഴങ്ങി ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ജാസ്മിൻ ഷായേയും സമരസഹായസമിതി പ്രവർത്തരായ മൂന്നുപേരെയും അറസ്റ്റ് ചെയ്തു

ഐറ്റി ആക്റ്റ് ദുരുപയോഗം ചെയ്തുകൊടുങ്ങല്ലൂർ പൊലീസ്; ആശുപത്രി മുതലാളിയുടെ സമ്മർദ്ദത്തിനു വഴങ്ങി ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ജാസ്മിൻ ഷായേയും സമരസഹായസമിതി പ്രവർത്തരായ മൂന്നുപേരെയും അറസ്റ്റ് ചെയ്തു

ഐടി ആക്റ്റ് ദുരുപയോഗം ചെയ്യുന്നതിൽ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസുകാർ ഒരുപോലെയാണ്. ഒട്ടേറെ വ്യവസ്ഥകൾ ഉള്ള ഐറ്റി ആക്റ്റിലെ 66എ എന്ന വകുപ്പു പ്രകാരം കേസ് ചുമത്തുക എന്നതാണ് പൊലീസിന്റെ പ്രധാന വിനോദം. ബാൽ താക്കറേയുടെ മരണത്തെ കുറിച്ച് പോസ്റ്റ് ഇട്ടതിന്റെ പേരിൽ മുംബയിൽ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായതോടെ ദുരുപയോഗം കുറച്ചൊക്കെ കുറഞ്ഞെങ്കിലും പൊലീസിന് ആവശ്യമെങ്കിൽ വീണ്ടും അതു പ്രയോഗിക്കുമെന്ന് തെളിയിച്ചിരിക്കയാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷായുടെ അറസ്റ്റ്. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിലെ നഴ്സിങ് സമരവുമായി ബന്ധപ്പെട്ട് ആറുമാസം മുമ്പ് ഇട്ട ഒരു പോസ്റ്റിന്റെ പേരിലാണ് ജാസ്മിനേയും സമര സഹായ സമിതി പ്രവർത്തകരായ മൂന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അഡ്വ. അനൂപ്, ഫസറുദ്ദീൻ, പ്രശാന്ത് സുബ്രഹ്മണ്യം എന്നിവരാണ് ജാസ്മിനൊപ്പം അറസ്റ്റിലായ മറ്റു മൂന്നുപേർ. നാൽവരേയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

കൊടുങ്ങല്ലൂർ സിഐ പീറ്ററിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ക്രാഫ്റ്റ് സമരത്തെ അടിച്ചമർത്താനുള്ള മാനേജ്മെന്റ് ശ്രമം സമരക്കാരുടെ ഇച്ഛാശക്തിയിൽ പരാജയപ്പെട്ടിരുന്നു. തുടർന്ന് ഒത്തുതീർപ്പു വ്യവസ്ഥകളുടെ ഭാഗമായി ഇരുപക്ഷവും പരസ്പരം കൊടുത്തിരുന്ന കേസുകൾ പിൻവലിക്കണമെന്ന് ധാരണയാവുകയും ചെയ്തു. ആ ധാരണ തെറ്റിച്ചുകൊണ്ട് ആശുപത്രി ഉടമയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്ന് ആക്ഷേപമുണ്ട്. ആയിരത്തോളം പേർ ഷെയർ ചെയ്ത പോസ്റ്റിന്റെ പേരിലാണ് നാൽവർക്കുമെതിരെ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. പോസ്റ്റ് ഷെയർ ചെയ്ത എല്ലാവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസ് നിലപാട്.

ക്രാഫ്റ്റ് മാനേജ്മെന്റ് നഴ്സുമാർക്ക്‌ മിനിമം വേതനം നൽകുന്നില്ല എന്നാരോപിച്ച് ഷെയർ ചെയ്ത പോസ്റ്റുകൾക്കെതിരെയാണ് ആശുപത്രി മാനേജ്മെന്റ് അന്ന് പരാതി നൽകിയത്. എന്നാൽ നഴ്സുമാരുടെ സമരത്തിന്റെ പ്രധാന ആവശ്യം തന്നെ സർക്കാർ നിശ്ചയിച്ച മിനിമം വേതനം നടപ്പാക്കുക എന്നതായിരുന്നിരിക്കെ ഇതിന്റെ പേരിൽ പൊലീസ് 66എ ചുമത്തി കേസ് എടുത്തത് നിയമവൃത്തങ്ങളെ പോലും അമ്പരപ്പിച്ചിരിക്കയാണ്. നഴ്സുമാരുടെ സമരത്തിനോട് പൊതുമാദ്ധ്യമങ്ങൾ മുഖംതിരിച്ചു നിന്നപ്പോൾ മറുനാടൻ മലയാളി അടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയുമാണ് ഈ സമരങ്ങളെ ഏറ്റെടുത്തത്. സോഷ്യൽ മീഡിയയുടെ സ്വാധീനമില്ലായിരുന്നെങ്കിൽ ഇവരുടെ സമരങ്ങൾ അവഗണനയുടെ അഗണ്യകോടിയിൽ തള്ളപ്പെട്ടേനെ. ഈ സാഹചര്യത്തിൽ സമരങ്ങളുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യവും ഈ അറസ്റ്റിനു പിന്നിലുണ്ട് എന്നു കരുതപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP