Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞങ്ങളുടെ സമരം ഒരു സുപ്രഭാതത്തിൽ ഏതെങ്കിലും ഫണ്ടുകണ്ട് പൊട്ടി മുളച്ചതല്ല; സ്വന്തം മതസ്ഥർക്ക് സൗജന്യ ചികിത്സ നൽകുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കട്ടെ; കത്തോലിക്ക സഭയ്‌ക്കെതിരെ ആണ് നഴ്‌സുമാരുടെ സമരമെന്ന് വാദിക്കുന്നവർക്ക് ചുട്ട മറുപടിയുമായി ജാസ്മൻ ഷാ

ഞങ്ങളുടെ സമരം ഒരു സുപ്രഭാതത്തിൽ ഏതെങ്കിലും ഫണ്ടുകണ്ട് പൊട്ടി മുളച്ചതല്ല; സ്വന്തം മതസ്ഥർക്ക് സൗജന്യ ചികിത്സ നൽകുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കട്ടെ; കത്തോലിക്ക സഭയ്‌ക്കെതിരെ ആണ് നഴ്‌സുമാരുടെ സമരമെന്ന് വാദിക്കുന്നവർക്ക് ചുട്ട മറുപടിയുമായി ജാസ്മൻ ഷാ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരരംഗത്താണ് കുറച്ചുദിവസമായി. എന്നാൽ പനിപ്പേടിയിൽ കേരളം വിറയ്ക്കുമ്പോൾ സമരം വേണ്ടെന്ന സർക്കാർ അഭ്യർത്ഥന അവർ മാനിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ രോഗികൾക്ക് വിഷമം ഉണ്ടാക്കാത്ത സമരമാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സ്വീകരിച്ചുവരുന്നത്.

എന്നാൽ ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളുടേയും ഉടമകൾ കത്തോലിക്കാ സഭാ വിശ്വാസികൾ ആണ് എന്നതുകൊണ്ടുതന്നെ നഴ്‌സുമാരുടെ ന്യായമായ പ്രതിഷേധത്തെ സഭയ്‌ക്കെതിരായ സമരമായി ചിത്രീകരിക്കുകയാണ് പലരും. അതിനു പുറമെ സമരം സ്‌പോൺസേഡ് ആണെന്നും സഭയ്‌ക്കെതിരെ സമരം നടത്താൻ ഫണ്ടിങ് നടക്കുന്നുണ്ടെന്നുമെല്ലാം നഴ്‌സുമാരെ കുറ്റപ്പെടുത്തി നിരവധി കുപ്രചരണങ്ങളും വരുന്നു. ഇതിനെല്ലാം മറുപടിയുമായി എത്തുകയാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷാ.

യുഎൻഎ സഭക്ക് എതിരാണോ, മത നേത്യത്വത്തിന് എതിരാണോ എന്ന ചോദ്യത്തിനുള്ള മറുപടി. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് യുഎൻഎ സമരം നടത്തുന്നത് എന്നതിനുള്ള ഉത്തരം. ഇത്രയും മുഖവുരയായി പറഞ്ഞാണ് യുഎൻഎ അധ്യക്ഷൻ സുദീർഘമായ പോസ്റ്റ് നൽകിയിട്ടുള്ളത്.

ഒരു രാഷ്ട്രീയ കീഴാന്മയും പ്രകടിപ്പിക്കാതെ നഴ്‌സുമാരുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് യുഎൻഎ എന്നും. കഴിഞ്ഞ വർഷം ജനുവരി മുതൽ സമരരംഗത്തേക്ക് എങ്ങനെ എത്തുന്നുവെന്നും വ്യക്തമാക്കുകയാണ് ജാസ്മിൻ ഷാ ഫേസ്‌ബുക്ക് പോസ്റ്റിൽ. ഈ വിശദീകരണം സമരത്തിനെതിരെ പ്രതികരിക്കുന്ന എല്ലാവരുടേയും വായടയ്ക്കുന്നതാണ്.

രോഗികളുടെ ജീവൻ രക്ഷിക്കാൻ മാലാഖമാരായി എത്തുന്ന നഴ്‌സുമാരെ എത്രത്തോളം പീഡിപ്പിക്കുന്നുവെന്ന് അക്കമിട്ടു നിരത്തിയാണ് ജാസ്മിൻ ഷാ പ്രതികരിക്കുന്നത്. സമരത്തിലേക്ക് നഴ്‌സുമാർ ഇറങ്ങുന്നതിന്റെ സാംഗത്യം എന്തെന്ന് വെളിപ്പെടുത്തുകയാണ് യൂണിയൻ നേതാവ്. ആശുപത്രികൾ ഒരു പൈസപോലും ചാരിറ്റികൾക്ക് ചെലവഴിക്കുന്നില്ല. എതെങ്കിലും ഒരു മതവിഭാഗം പ്രഖ്യാപിക്കട്ടെ.. അവരുടെ മതസ്ഥർക്കെങ്കിലും ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകാമെന്ന് എന്നുൾപ്പെടെ വെല്ലുവിളിച്ച് ജാസ്മിൻ ഷാ നൽകുന്ന വിശദീകരണം സമരത്തെ തള്ളിപ്പറയാൻ നിൽക്കുന്നവരുടെ വായടയ്ക്കുന്ന മറുപടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP