Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജസ്നയുടെ തിരോധാനം: രാഷ്ട്രീയനേതാക്കൾ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി; പി.സി ജോർജ്ജിന്റെ പരാമർശങ്ങൾ അപകീർത്തിക്കരമെന്ന് കുടുംബം ജസ്‌നയുടെ കുടുംബം; നുണപരിശോധനക്ക് തയ്യാറാണെന്ന് പിതാവ്; ജസ്‌നയെ ചെന്നൈയിൽ കണ്ടെന്ന സംശയവും

ജസ്നയുടെ തിരോധാനം: രാഷ്ട്രീയനേതാക്കൾ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി;  പി.സി ജോർജ്ജിന്റെ പരാമർശങ്ങൾ അപകീർത്തിക്കരമെന്ന് കുടുംബം ജസ്‌നയുടെ കുടുംബം; നുണപരിശോധനക്ക് തയ്യാറാണെന്ന് പിതാവ്; ജസ്‌നയെ ചെന്നൈയിൽ കണ്ടെന്ന സംശയവും

കൊച്ചി: ജസ്നയുടെ തിരോധാനക്കേസിൽ അന്വേഷണം തുടരുന്നതിനിടെ രാഷ്ട്രീയ നേതാക്കൾ അപക്വമായ പ്രസ്താവന നടത്തരുതെന്ന് ഹൈക്കോടതി.തങ്ങളെ പി.സി ജോർജ് എംഎ‍ൽഎ അപകീർത്തിപ്പെടുത്തുന്നെന്ന് കാണിച്ച് കുടുംബം പരാതിപ്പെട്ടപ്പോഴാണ് ഹൈക്കോതി ഇങ്ങനെ നീരീക്ഷിച്ചത്. അന്വേഷണത്തിന്റെ ഭാഗാമയി നുണപരിശോധനക്കും നാർക്കോ അനാലിസിസിനും വരെ വിധേയമാകൻ തയ്യാറാണെന്ന് ജസ്നയുടെ പിതാവ് അറിയിച്ചു.

ജസ്നയെ കണ്ടത്താനുള്ള പൊലീസ് അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. ജസ്നയെ കണ്ടെത്തമെന്ന് ആശ്യപ്പെട്ട് സമർപ്പിച്ച ഹേർബിയസ് കോർപ്പസ് അടക്കമുള്ള ഹരജികൾ ഈ മാസം 25 പരിഗണിക്കാനായി കോടതി മാറ്റി.

അതേസമയം ജസ്‌ന മാർച്ച് 26 ന് ചെന്നൈയിലെത്തിയതായി സംശയം. ജസ്‌നയെ പോലെയുള്ള പെൺകുട്ടി ചെന്നൈ അയനാവരം പെരിയാർ നഗറിലെത്തിലെത്തി ഫോൺ ചെയ്തതായി സ്ഥലത്തെ കച്ചവടക്കാരൻ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന മലയാളി ഇക്കാര്യം പിറ്റേദിവസം തന്നെ കേരള പൊലീസിനെ അറിയിച്ചിട്ടും അന്വേഷണമൊന്നും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ മാർച്ച് 22 നാണ് ജസ്‌നയെ കാണാതായത്.

മാർച്ച് 26 നാണ് ജസ്‌നയെ പോലെയുള്ള ഒരു പെൺകുട്ടിയെ അയനാവരത്ത് വച്ച് കണ്ടുവെന്ന് അവകാശപ്പെട്ടതുകൊല്ലം സ്വദേശിയായ അലക്‌സാണ്. അലക്‌സ് കടയ്ക്കരികിൽ നിൽക്കുമ്പോഴാണ് പെൺകുട്ടി അവിടെ നിന്നും ഫോൺ ചെയ്തത്. തുടർന്ന് പെരിയാർ നഗറിലേക്കുള്ള വഴിയും ചോദിച്ചു. ഫോണിൽ തമിഴിലാണോ മലയാളത്തിലാണോ സംസാരിച്ചതെന്ന് അറിയില്ല. എന്നോട് തമിഴിലാണ് വഴി ചോദിച്ചത്. മുഖത്ത് കണ്ണട ഉണ്ടായിരുന്നു. എന്നാൽ ഇത്രയും നാൾ കഴിഞ്ഞതിനാൽ ഡ്രസ്സ് ഓർമയില്ലെന്നും കടക്കാരൻ ഷൺമുഖവേൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP