Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനാവശ്യ കാര്യങ്ങൾ പറഞ്ഞ് ഗവർണർ പ്രശ്നം സങ്കീർണമാക്കരുതെന്ന് മന്ത്രി ജയരാജൻ; ഇന്ത്യയിലെ എല്ലാ ഗവർണർമാരും ആർഎസ്എസ് ബന്ധമുള്ളവരാണെന്നും ഇപി ജയരാജൻ

അനാവശ്യ കാര്യങ്ങൾ പറഞ്ഞ് ഗവർണർ പ്രശ്നം സങ്കീർണമാക്കരുതെന്ന് മന്ത്രി ജയരാജൻ; ഇന്ത്യയിലെ എല്ലാ ഗവർണർമാരും ആർഎസ്എസ് ബന്ധമുള്ളവരാണെന്നും ഇപി ജയരാജൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അനാവശ്യ കാര്യങ്ങൾ പറഞ്ഞ് ഗവർണർ പ്രശ്നം സങ്കീർണമാക്കരുതെന്ന് മന്ത്രി ഇ.പി ജയരാജൻ. ഗവർണമാർക്ക് ആർഎസ്എസ് ബന്ധം ഉണ്ടെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഇന്ത്യയിലെ എല്ലാ ഗവർണർമാരും ആർഎസ്എസ് ബന്ധമുള്ളവരാണെന്നും ഇ.പി ജയരാജൻ കുറ്റപ്പെടുത്തി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കിയതും കേസുമായി സുപ്രീംകോടതിയെ സമീപിച്ചതുമാണ് ഗവർണറെ ചൊടിപ്പിച്ചത്. സർക്കാർ ചട്ടലംഘനം നടത്തിയെന്ന് വിമർശം ഉയർത്തിയതിനു പിന്നാലെ ഇക്കാര്യത്തിൽ സർക്കാരിനോട് ഇന്ന് ഗവർണർ വിശദീകരണവും തേടിയിട്ടുണ്ട്. ഗവർണർക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയും വിമർശം ഉയർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP