Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെറുതെ വേണ്ടാത്ത സ്ഥലത്തൊന്നും അദ്ദേഹത്തിന്റെ പേര് ദുരുപയോഗപ്പെടുത്തരുത്; നിങ്ങൾ എന്തിനാണ് വിഎസിന്റെ പേര് വലിച്ചിഴയ്ക്കുന്നത്? ആ നല്ല മനുഷ്യൻ അങ്ങ് ജീവിച്ചോട്ടെ: ആലപ്പാട്ടെ ഖനനം നിർത്തി വയ്ക്കണമെന്ന വിഎസിന്റെ അഭിപ്രായത്തിൽ മറുപടിയുമായി മന്ത്രി ഇ.പി.ജയരാജൻ

വെറുതെ വേണ്ടാത്ത സ്ഥലത്തൊന്നും അദ്ദേഹത്തിന്റെ പേര് ദുരുപയോഗപ്പെടുത്തരുത്; നിങ്ങൾ എന്തിനാണ് വിഎസിന്റെ പേര് വലിച്ചിഴയ്ക്കുന്നത്? ആ നല്ല മനുഷ്യൻ അങ്ങ് ജീവിച്ചോട്ടെ: ആലപ്പാട്ടെ ഖനനം നിർത്തി വയ്ക്കണമെന്ന വിഎസിന്റെ അഭിപ്രായത്തിൽ മറുപടിയുമായി മന്ത്രി ഇ.പി.ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആലപ്പാട്ടെ ഖനനം നിർത്തിവയ്ക്കണമെന്ന വി എസ്.അച്യുതാനന്ദന്റെ അഭിപ്രായത്തിൽ മറുപടിയുമായി മന്ത്രി ഇ.പി.ജയരാജൻ. വിദഗ്ധ പഠനവും നിഗമനങ്ങളും വരുന്നതു വരെ ഖനനം അവസാനിപ്പിക്കണമെന്നും ആലപ്പാടിന് സംഭവിച്ചത് മനസിലാക്കാൻ ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ സമിതി റിപ്പോർട്ടും ധാരാളമാണെന്നും വി എസ് പറഞ്ഞിരുന്നു.

വെറുതെ വേണ്ടാത്ത സ്ഥലത്തൊന്നും വി.എസിന്റെ പേര് ദുരുപയോഗപ്പെടുത്തരുതെന്നും നിങ്ങൾ എന്തിനാണ് വേണ്ടാതെ വി.എസിന്റെ പേര് വലിച്ചിഴക്കുന്നത് എന്നുമായിരുന്നു ജയരാജന്റെ മറുപടി. ആ നല്ല മനുഷ്യൻ അങ്ങ് ജീവിച്ചോട്ടെയെന്നും ബുദ്ധിമുട്ടിക്കരുതെന്നും ജയരാജൻ പറഞ്ഞു. വിദഗ്ധ പഠനവും നിഗമനങ്ങളും വരുന്നതു വരെ ഖനനം അവസാനിപ്പിക്കണമെന്നാണല്ലോ വി എസ് പറഞ്ഞിരിക്കുന്നത് എന്ന ചോദ്യത്തിന് 'അദ്ദേഹം അങ്ങനെയൊന്നും പറയില്ലെന്നും നിങ്ങൾക്ക് അങ്ങനെ ഒരു വാർത്ത ഉണ്ടാക്കണമെങ്കിൽ ആവാം'' എന്നുമായിരുന്നു ജയരാജൻ മറുപടി നൽകിയത്.

കൊല്ലത്ത് പാർട്ടിയും ഇതേ നിലപാടാണല്ലോ എടുത്തത് എന്ന ചോദ്യത്തിന് 'കൊല്ലത്തെ പാർട്ടി അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും ഞങ്ങളെല്ലാം പാർട്ടിയുടെ ആൾക്കാർ തന്നെയാണെന്നും ഇപ്പോൾ മന്ത്രിയാണെന്നേയൂള്ളു' വെന്നുമായിരുന്നു ജയരാജന്റെ മറുപടി.
എല്ലാത്തിലും നല്ലത് പ്രതീക്ഷിച്ചാണ് പ്രവർത്തിക്കുന്നതെന്നും പ്രതിസന്ധി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പ്രതിസന്ധി ഉണ്ടായാൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

മുൻപത്തെ നിലപാടിൽ നിന്നും സർക്കാർ അയഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഞങ്ങൾക്ക് എപ്പോഴും ഒരേ നിലപാട് തന്നെയാണെന്നും എന്നാൽ എല്ലാ കാലത്തും ഒരേ നിലപാട് തന്നെ ഉണ്ടാവണമെന്നില്ലെന്നും ജയരാജൻ പറഞ്ഞു. 'ഒരു കാലത്ത് ഭൂമി പരന്നതാണ്. ഇപ്പോൾ ഭൂമി പരന്നിട്ടല്ല. എന്തുകൊണ്ടാണ് ? ശാസ്ത്രം വളർന്നു. കണ്ടുപിടുത്തങ്ങൾ വന്നു. കൂടുതൽ അറിവുകൾ നേടി. ആ അറിവുകൾ നേടുന്നതിന് അനുസരിച്ച് കാര്യങ്ങളിലും മാറ്റമുണ്ടാകും. ആലപ്പാട്ടെ ഖനനത്തിൽ നിന്ന് പിന്മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സമരക്കാർക്ക് പോലും ഖനനം തുടരുന്നതിൽ എതിർപ്പില്ലെന്നുമായിരുന്നു ജയരാജന്റെ മറുപടി. ''എന്നാൽ അവർക്ക് ചില ആശങ്കകൾ ഉണ്ട്. അത് പരിഹരിക്കാനാണ് നോക്കുന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP