Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ഥാനം നിലനിർത്താൻ പോപ്പിനെ ഇടപെടുത്താൻ മടിക്കാത്ത വിദ്വാൻ; മാർത്തോമ്മാ സഭയിലെ സ്വാധീനം ഉപയോഗിച്ച വിരുതൻ; സോണിയ ഗാന്ധിയെക്കൊണ്ട് ദേവഗൗഡയെ വിളിപ്പിക്കുകയും അധികാരം നില നിർത്താൻ വൃത്തികെട്ട വർഗീയ കളികൾക്ക് ഒരുങ്ങുകയും ചെയ്തയാൾ; മന്ത്രി മാത്യു ടി തോമസിനെതിരെ വാട്സാപ്പ് പോരിനൊരുങ്ങി കൃഷ്ണൻകുട്ടി പക്ഷം

സ്ഥാനം നിലനിർത്താൻ പോപ്പിനെ ഇടപെടുത്താൻ മടിക്കാത്ത വിദ്വാൻ; മാർത്തോമ്മാ സഭയിലെ സ്വാധീനം ഉപയോഗിച്ച വിരുതൻ; സോണിയ ഗാന്ധിയെക്കൊണ്ട് ദേവഗൗഡയെ വിളിപ്പിക്കുകയും അധികാരം നില നിർത്താൻ വൃത്തികെട്ട വർഗീയ കളികൾക്ക് ഒരുങ്ങുകയും ചെയ്തയാൾ; മന്ത്രി മാത്യു ടി തോമസിനെതിരെ വാട്സാപ്പ് പോരിനൊരുങ്ങി കൃഷ്ണൻകുട്ടി പക്ഷം

തിരുവനന്തപുരം: മന്ത്രി മാത്യു ടി തോമസിനെതിരെ ജനതാദൾ എസ് ഗ്രൂപ്പിൽ പുകയുന്നത് വാട്സാപ്പ് പോര്. മന്ത്രി വർഗീയവാദിയാണെന്ന തരത്തിലുള്ള വാട്സാപ്പ് സന്ദേശമാണ് ഉൾപ്പോരിന് തിരികൊളുത്തിയിരിക്കുന്നത്. പാർട്ടി സംസ്ഥാന കമ്മറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് മന്ത്രി മാത്യു ടി തോമസ് വർഗീയ വാദിയാണെന്ന തരത്തിലുള്ള പോസ്റ്റ് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി എംഎൽഎയുടെ പിഎ ടി ടി അരുണിന്റെ പേരിലുള്ള വാട്സാപ്പ് അക്കൗണ്ടിൽ നിന്നും വന്നത്. പോസ്റ്റ് വന്ന് നിമിഷങ്ങൾക്കകം ഇതിനെ അനുകൂലിച്ചും എതിർത്തും പാർട്ടിക്കുള്ളിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ മന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിലൂടെ ആരോപണമുന്നയിച്ച സംഭവവും ചർച്ചാ വിഷയമായി. ഇത് ഗുരുതര അച്ചടക്ക ലംഘനമാണെന്നാണ് ആരോപണം.

പാർട്ടിയുടെ സംസ്ഥാന നേതൃത്വം കൊച്ചിയിൽ വച്ച് നടത്തിയ യോഗത്തിൽ മന്ത്രി മാത്യു ടി തോമസിനെതിരെ ശക്തമായ വിമർശനമുയർന്നിരുന്നു. സംഭവം നടന്ന് അധികം വൈകാതെയാണ് സംസ്ഥാന പ്രസിഡന്റിന്റെ പി എയുടെ പോസ്റ്റ് വന്നത്. മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ എന്ത് തീരുമാനമെടുക്കണമെന്ന കാര്യം ദേശീയ പ്രസിഡന്റ് എച്ച് ഡി ദേവഗൗഡയ്ക്ക് വിട്ടിരിക്കുകയാണ്. ഇടതു സർക്കാർ ഭരണത്തിലേറിയപ്പോൾ ദേവഗൗഡ ഇടപെട്ടാണ് മാത്യു ടി തോമസിനെ മന്ത്രിയാക്കിയത്. അപ്പോൾ തന്നെ കെ. കൃഷ്ണൻകുട്ടിയെ സംസ്ഥാന പ്രസിഡന്റായി ചുമതല ഏൽപ്പിക്കുകയും ചെയ്തു.

അധികാരം നിലനിർത്താനായി എന്ത് വൃത്തികെട്ട വർഗീയ കളികളുമായി മാത്യു ടി തോമസ് വീണ്ടും എന്നാണ് അരുണിന്റെ സന്ദേശം ആരംഭിക്കുന്നത്. മന്ത്രി സ്ഥാനത്തേക്ക് സംസ്ഥാനകമ്മറ്റി കൃഷ്ണൻ കുട്ടിയെയാണ് പിന്തുണച്ചത്. മാർത്തോമ്മാ സഭയിൽ മന്ത്രിക്കുള്ള സ്വാധീനം ഉപയോഗിച്ച് പി.ജെ കുര്യൻ വഴി സോണിയാ ഗാന്ധിയെക്കൊണ്ട് ദേവഗൗഡയെ വിളിപ്പിച്ചുവെന്നും , ഇതുവരെയില്ലാത്ത കീഴ്‌വഴക്കമാണ് മന്ത്രി മാത്യു ടി തോമസ് സൃഷ്ടിച്ചിരിക്കുന്നതെന്നും പോസ്റ്റിൽ വിശദമായി പറയുന്നു.

രണ്ട് വർഷത്തിന് ശേഷം സ്ഥാനം മാറാമെന്ന് ആദ്യം നൽകിയ വാക്ക് മറികടക്കാൻ ദേവ ഗൗഡയേയും പിണറായിയേയും ഒരു സഭയുടെ മേലധ്യക്ഷനെക്കൊണ്ട് വിളിപ്പിച്ചിരിക്കുകയാണെന്നും പോസ്റ്റിൽ വിമരർശിച്ചിട്ടുണ്ട്. സ്ഥാനം നിലനിർത്താൻ പോപ്പിനെ വരെ ഇടപെടുത്താൻ മടിക്കാത്ത വിദ്വാൻ എന്ന വിമർശനവും മാത്യു ടി തോമസിനെതിരായി സന്ദേശത്തിൽ ഉന്നയിച്ചിട്ടുണ്ട്. പാർട്ടിയിൽ മാത്യു ടി തോമസിനെതിരെ കൃഷ്ണൻകുട്ടി പക്ഷം തുറന്ന പോരിന് തയ്യാറെടുക്കുന്നുവെന്നതിന്റെ സൂചനയാണ് വാട്സാപ്പ് പോസ്റ്റെന്നാണ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP