Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിനായുള്ള തെരച്ചിലിൽ തടസ്സമാകുന്നത് നിർത്താതെ പെയ്യുന്ന മഴയും കുത്തൊഴുക്കും; ലിതീഷിനെ കാണാതായത് കഴിഞ്ഞ ദിവസം ഉച്ചയോടെ; ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ രക്ഷപെടുത്തി

ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിനായുള്ള തെരച്ചിലിൽ തടസ്സമാകുന്നത് നിർത്താതെ പെയ്യുന്ന മഴയും കുത്തൊഴുക്കും; ലിതീഷിനെ കാണാതായത് കഴിഞ്ഞ ദിവസം ഉച്ചയോടെ; ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ രക്ഷപെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഇരിട്ടിക്ക് സമീപം ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ ലിതീഷിനെ കണ്ടെത്താനായില്ല. മാട്ടറ മണിക്കടവ് റോഡിലെ ചപ്പാത്ത് പാലത്തിൽ നിന്നാണ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞത്. മണിക്കടവ് കാരിത്തടത്തിൽ ലിതിഷിനെയാണ് കാണാതായത്. നാട്ടുകാരും ഉളിക്കൽ പൊലീസും ഇരിട്ടിയിൽനിന്നെത്തിയ അഗ്‌നിരക്ഷാസേനയും ചേർന്ന് ഞായറാഴ്ച സന്ധ്യവരെ തിരച്ചിൽനടത്തിയെങ്കിലും ലിതീഷിനെ കണ്ടെത്താനായില്ല. പുഴയിലേക്കുവീണ ജീപ്പും കണ്ടെത്തിയിട്ടില്ല. അപകടത്തിൽ പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി. ഫയർ ഫോഴ്സും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. മണിക്കടവ് ചപ്പാത്ത് വഴിയുള്ള ഓട്ടത്തിനിടയാണ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞത്.

മണിക്കടവിൽ ഇലക്ട്രിക് ഷോപ്പ് നടത്തുന്ന കാരിത്തടത്തിൽ ലിതീഷാ(30)ണ് ഒഴുക്കിൽപ്പെട്ടത്. പള്ളിപ്പുറത്ത് വിൽസൺ (40), കാരിത്തടത്തിൽ ഷാജു (36), ആക്കിമാട്ടേൽ ജോയ്ലെറ്റ് (26) എന്നിവരാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഷാജുവിനെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലിതീഷും സുഹൃത്തുക്കളും ചപ്പാത്ത് കടന്ന് പീടികക്കുന്നിലേക്കുപോകുന്നതിനിടെയാണ് ജീപ്പ് മറിഞ്ഞത്. കർണാടക വനമേഖലയിലുൾപ്പെടെ പെയ്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചപ്പാത്ത് പൂർണമായും വെള്ളത്തിനടിയിലായിരുന്നു. ഇതിനുമുകളിലൂടെയാണ് ജീപ്പോടിച്ചത്.

മണിക്കടവ് മേഖലയിൽ നിർത്താതെപെയ്യുന്ന മഴയും പുഴയിലെ കുത്തൊഴുക്കുമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്. നാട്ടുകാർ പുഴയിലേക്കിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും കുത്തൊഴുക്ക് കാരണം തിരികെ കയറുകയാണുണ്ടായത്. ഇരിട്ടി തഹസിൽദാർ കെ.കെ.ദിവാകരൻ, ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ്, ഉളിക്കൽ എസ്‌ഐ. കെ.വി.നിധീഷ്, എഎസ്ഐ. കെ.സുരേഷ് എന്നിവർ സ്ഥലത്തെത്തി നിർദ്ദേശങ്ങൾ നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP