Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപ്പൻഡിസൈറ്റിസിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിയിരുന്നുവെങ്കിലും ഡോക്ടർ സ്ഥലത്ത് ഉണ്ടായിരുന്നില്ല; ആശുപത്രിക്കിടക്കയിൽ വച്ച് അപസ്മാരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ട് നഴ്‌സുമാർ തിരിഞ്ഞുനോക്കിയതുമില്ല; ജെറിന്റെ വിയോഗം ഒറ്റയ്ക്കാക്കിയത് അമ്മൂമ്മയെ

അപ്പൻഡിസൈറ്റിസിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിയിരുന്നുവെങ്കിലും ഡോക്ടർ സ്ഥലത്ത് ഉണ്ടായിരുന്നില്ല; ആശുപത്രിക്കിടക്കയിൽ വച്ച് അപസ്മാരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ട് നഴ്‌സുമാർ തിരിഞ്ഞുനോക്കിയതുമില്ല; ജെറിന്റെ വിയോഗം ഒറ്റയ്ക്കാക്കിയത് അമ്മൂമ്മയെ

ആലുവ : ജെറിൻ മൈക്കിളിന്റെ മരണത്തോടെ എടത്തല കൈലാസ് കോളനിയിലെ കൊച്ചുകൂരയിൽ അമ്മൂമ്മ എലിസബത്ത് മൈക്കിൾ ഒറ്റയ്ക്കായി. കളമശേരി സഹകരണ മെഡിക്കൽ കോളജിൽ തക്ക സമയത്ത് ചികിൽസ ലഭിക്കാത്തതിനെത്തുടർന്നാണ് ജെറിൻ മൈക്കിൾ മരിച്ചതെന്നാണ് ആരോപണം. വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തേവയ്ക്കൽ സ്വദേശി ജെറിൻ മൈക്കിളാണ് മരിച്ചത്.

വയോധികയായ എലിസബത്തിന് ഇവരുടെ ജീവിതത്തിലെ ഏക പ്രതീക്ഷ ജെറിനായിരുന്നു. എലിസബത്തിന്റെ മകളുടെ മകനാണ് ജെറിൻ. നന്നേ ചെറുപ്പത്തിൽ അമ്മ മരിച്ചു. പിതാവ് മറ്റൊരു വിവാഹം കഴിച്ചു പോയതോടെ ജെറിനും അമ്മൂമ്മയും തനിച്ചായി. കൂനമ്മാവിലെ അനാഥാലയത്തിൽ വളർന്ന ജെറിൻ പഠിക്കാൻ മിടുക്കനായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ സ്‌കൂളിൽ ഇംഗ്ലിഷിന് ഏറ്റവുമധികം മാർക്കു നേടിയതു ജെറിനായിരുന്നു. പ്ലസ് ടുവിനു ശേഷം കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ സൗണ്ട് എൻജിനീയറിങ് ഡിപ്ലോമയ്ക്കു പഠിക്കുകയായിരുന്നു ജെറിൻ.

സാമ്പത്തിക പ്രയാസം മൂലം പഠനത്തിനു പണം കണ്ടെത്താൻ മറ്റു ജോലികളും ചെയ്തിരുന്നു. സർക്കാർ നൽകുന്ന വാർധക്യ പെൻഷനാണ് അമ്മൂമ്മ എലിസബത്തിന്റെ ഏക വരുമാനം. ജെറിന്റെ മരണത്തെ തുടർന്ന് അടിയന്തര സഹായധനമായി കലക്ടറുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 10,000 രൂപ വാർഡ് അംഗം കെ.എസ്. സെറീനയും റവന്യു ഉദ്യോഗസ്ഥരും എലിസബത്തിനു കൈമാറി.

ശനിയാഴ്ച രാവിലെയാണ് ഇരുപത്തിയഞ്ചുകാരനായ ജെറിൻ വയറുവേദനയെത്തുടർന്ന് കളമശേരി സഹകരണ മെഡിക്കൽ കോളജിൽ ചികിൽസ തേടിയത്. അപ്പൻഡിസൈറ്റിസിന് ജെറിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിയിരുന്നുവെങ്കിലും ഉത്തരവാദപ്പെട്ട ഡോക്ടർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ആശുപത്രിക്കിടക്കയിൽ വച്ച് അപസ്മാരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ജെറിനെ നഴ്‌സുമാർ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്. ജെറിന്റെ മരണത്തിനു കാരണക്കാരായവരെ ശിക്ഷിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടുന്നു.

രാവിലെ ആശുപത്രിയിൽ എത്തിയ ജെറിനോടു സ്‌കാൻ ചെയ്യണമെന്നു പറഞ്ഞതു വൈകിട്ടു നാലിനാണ്. അപ്പോഴേക്കും സ്‌കാനിങ് സെന്റർ അടച്ചുപോയിരുന്നുവെന്ന് അവർ പറഞ്ഞു. ഇതായിരുന്നു മരണത്തിലേക്ക് കാര്യങ്ങളെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP