Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനത്തിനുള്ളിലെ ദേഹാസ്വാസ്ഥ്യം; പൈലറ്റുമാരുടെ മറവിയെ തുടർന്ന് പുലിവാല് പിടിച്ച ജെറ്റ് എയർവേസ് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരൻ

വിമാനത്തിനുള്ളിലെ ദേഹാസ്വാസ്ഥ്യം; പൈലറ്റുമാരുടെ മറവിയെ തുടർന്ന് പുലിവാല് പിടിച്ച ജെറ്റ് എയർവേസ് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരൻ

മുംബൈ: ജെറ്റ് എയർവേസ് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരൻ. കാബിനിലെ വായുമർദം നിയന്ത്രിക്കാൻ പൈലറ്റുമാർ മറന്നതിനെ തുടർന്നു യാത്രക്കാർക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിലാണ് ജെറ്റ് എയർവേസ് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. പണത്തിനു പുറമെ, ഇക്കണോമി ക്ലാസ് ടിക്കറ്റെടുത്താൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ കഴിയുന്ന 100 അപ്‌ഗ്രേഡ് വൗച്ചറുകളും നൽകണമെന്നും മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അഞ്ചു യാത്രക്കാരിലൊരാൾ ആവശ്യപ്പെട്ടു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിമാന കമ്പനി പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണു ഇയാൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. വിമാനയാത്രക്കിടെ യാത്രക്കാർക്ക് പരിക്കു പറ്റിയാൽ വിമാന കമ്പനി നഷ്ടപരിഹാരം നൽകണമെന്നാണ് ചട്ടം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിമാനത്തിനകത്തു നടന്ന സംഭവങ്ങളുടെ വിഡിയോ ദൃശ്യം പുറത്തുവിടുമെന്ന് ഇയാൾ മുന്നറിയിപ്പു നൽകിയതായും ജെറ്റ് എയർവേയ്‌സുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

കാബിനിലെ വായുമർദം നിയന്ത്രിക്കാൻ പൈലറ്റുമാർ മറന്നതു മൂലം വിമാന യാത്രക്കാർക്ക് ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് ജെറ്റ് എയർവേയ്‌സിന്റെ മുംബൈ ജയ്പൂർ വിമാനം വ്യാഴാഴ്ച മുംബൈയിൽ തിരിച്ചിറക്കിയിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാർക്കു വിമാനത്താവളത്തിൽ പ്രാഥമിക ശുശ്രൂഷ നൽകി.

താൽക്കാലിക കേൾവിത്തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ചു പേരെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിലൊരു യാത്രക്കാരനാണ് ഇപ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടു രംഗത്തെത്തിയിട്ടുള്ളത്. അഞ്ചുദിവസത്തേക്കു വിമാനയാത്ര നടത്തരുതെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളതിനാൽ ഈ കാലയളവിൽ താമസ സൗകര്യം സജ്ജമാക്കണമെന്ന ഈ യാത്രക്കാരന്റെ ആവശ്യം തങ്ങൾ നിറവേറ്റിയതാണെന്നും ജെറ്റ് എയർവേസ് വൃത്തങ്ങൾ അറിയിച്ചു.എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP