Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഹൃത്തായ വണ്ടന്മേട് സ്വദേശിനിക്കൊപ്പമുള്ള ഫോട്ടോ വിവാഹിതരായെന്ന പേരിൽ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ചു; യുവതി വിദേശത്തേക്ക് പോയപ്പോൾ ഫേസ്‌ബുക്കിലൂടെ ശല്യം പതിവാക്കി: പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ജാർഖണ്ഡ് സ്വദേശിയെ ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്ത് കേരളാ പൊലീസ്

സുഹൃത്തായ വണ്ടന്മേട് സ്വദേശിനിക്കൊപ്പമുള്ള ഫോട്ടോ വിവാഹിതരായെന്ന പേരിൽ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ചു; യുവതി വിദേശത്തേക്ക് പോയപ്പോൾ ഫേസ്‌ബുക്കിലൂടെ ശല്യം പതിവാക്കി: പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ജാർഖണ്ഡ് സ്വദേശിയെ ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്ത് കേരളാ പൊലീസ്

കട്ടപ്പന: വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതിയെ ഫേസ്‌ബുക്കിലൂടെ നിരന്തരം ശല്യം ചെയ്ത ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ജാർഖണ്ഡ് സ്വദേശി മുംദാസ് അസ്‌കർ അൻസാരിയാണ് (25)വണ്ടന്മേട് പൊലീസിന്റെ പിടിയിലായത്. ഇയാളെ ഡൽഹിയിൽ ചെന്നാണ് കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്.

ജാർഖണ്ഡ് സ്വദേശിയായ യുവാവും വണ്ടന്മേട് സ്വദേശിയായ യുവതിയും സുഹൃത്തുക്കളായിരുന്നു. 2013-ൽ വണ്ടന്മേട് സ്വദേശിനി ഡൽഹിയിൽ ജോലിചെയ്യുമ്പോഴാണ് ജാർഖണ്ഡ് സ്വദേശിയായ മുഹമ്മദ് മുംദാസ് അസകർ അൻസാരിയെ പരിചയപ്പെടുന്നത്. സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ച് ഫോട്ടോ എടുത്തിരുന്നു. തുടർന്ന് അൻസാരി ഇരുവരും ചേർന്നുള്ള ഫോട്ടോ ഫേസ്‌ബുക്കിലിടുകയും ഇവർ വിവാഹിതരായി എന്ന് അടിക്കുറിപ്പും ഇട്ട് ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ചു.

വിദേശത്ത് ജോലിക്കുപോയ യുവതിയെ ഐ.എം.ഒ. കോൾ വിളിക്കണമെന്ന് അൻസാരി നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ മാതാപിതാക്കൾ വണ്ടന്മേട് പൊലീസിൽ പരാതി നൽകുകയായിരുന്നു. വണ്ടന്മേട് എഎസ്ഐ. വിനോദ്കുമാർ, ടോണി ജോൺ എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിലെത്തി ഡൽഹി പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP