Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദളിത് പ്രവർത്തകന്റെ മരണത്തിൽ പ്രതിഷേധിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ജിഗ്‌നേഷ് മേവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു; സംസ്ഥാനത്ത് ക്രമസമാധാനം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ്

ദളിത് പ്രവർത്തകന്റെ മരണത്തിൽ പ്രതിഷേധിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ജിഗ്‌നേഷ് മേവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു; സംസ്ഥാനത്ത് ക്രമസമാധാനം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ്

അഹമ്മദാബാദ്: ഗുജറാത്തിൽ സ്വതന്ത്ര എം എൽ.എ ജിഗ്‌നേഷ് മേവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദളിത് പ്രവർത്തകൻ ഭാനു വങ്കാറിന്റെ മരണത്തിൽ പ്രതിഷേധിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു മേവാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് ക്രമസമാധാനം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് മേവാനിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസിന്റെ വാദം. മേവാനിയെ കൂടാതെ കോൺഗ്രസ് എംഎ‍ൽഎയും ദളിത് നേതാവുമായ നൗഷാദ് സോളങ്കിയേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

എന്നാൽ അതേസമയം കാർ തടഞ്ഞു നിറുത്തി തന്നെ അതിൽ നിന്ന് വലിച്ചിറക്കുകയും കാറിന്റെ താക്കോലുകൾ പൊലീസ് നശിപ്പിച്ചുവെന്നും മേവാനി ആരോപിച്ചു.ഭൂമി അനുവദിക്കുന്നതിൽ കാലതാമസം ഉണ്ടായതിനെ തുടർന്നാണ് ഭാനു തീകൊളുത്തി ആത്മഹത്യ ചെയ്തത്. പതനിലെ കളക്ടറുടെ ഓഫീസിന് മുന്നിൽവച്ച് ഈ മാസം 16നാണ് ഭാനു ആത്മഹത്യ ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP