Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമരം അവസാനിപ്പിച്ചത് പത്ത് ഉടമ്പടികളുള്ള എഗ്രിമെന്റിൽ ഒപ്പുവച്ചുകൊണ്ട്; ഐജിയുടെ റിപ്പോർട്ടിനെക്കാൾ വിശ്വാസം മുഖ്യമന്ത്രി നല്കിയ ഉറപ്പിൽ; ഷാജഹാനുമായും തോക്കു സ്വാമിയുമായും ബന്ധമില്ല; നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പം നിന്ന കേരളത്തിനും മാധ്യമപ്രവർത്തകർക്കും നന്ദി പറയുന്നതായും ജിഷ്ണുവിന്റെ കുടുംബം

സമരം അവസാനിപ്പിച്ചത് പത്ത് ഉടമ്പടികളുള്ള എഗ്രിമെന്റിൽ ഒപ്പുവച്ചുകൊണ്ട്; ഐജിയുടെ റിപ്പോർട്ടിനെക്കാൾ വിശ്വാസം മുഖ്യമന്ത്രി നല്കിയ ഉറപ്പിൽ; ഷാജഹാനുമായും തോക്കു സ്വാമിയുമായും ബന്ധമില്ല; നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പം നിന്ന കേരളത്തിനും മാധ്യമപ്രവർത്തകർക്കും നന്ദി പറയുന്നതായും ജിഷ്ണുവിന്റെ കുടുംബം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ചു നല്കിയ ഉറപ്പിനു പുറമേ സർക്കാർ പ്രതിനിധികളിൽനിന്ന് എഴുതി തയാറാക്കിയ ഉറപ്പുകൾകൂടി ലഭിച്ചതോടെയാണ് മഹിജ മെഡിക്കൽ കോളജിൽ അഞ്ചു ദിവസമായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചത്. പത്തുകാര്യങ്ങളാണ് ഒത്തുതീർപ്പ് ഉടമ്പടിയിലുള്ളത്. ജിഷ്ണു കേസിലെ സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ. സി.പി. ഉദയഭാനുവും സംസ്ഥാന അറ്റോർണി കെ.വി. സോഹനുമാണ് സർക്കാരിനെ പ്രതിനിധീകരിച്ച് മെഡിക്കൽ കോളജിലെത്തി മഹിജയുമായും ബന്ധുക്കളുമായും ചർച്ച നടത്തിയത്.

 

ചർച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ മഹിജയെ ഫോണിൽ വിളിച്ചിരുന്നു. പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിനു മുന്നിലെ സമരം നേരിടുന്നതിനിടെ പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും ഒളിവിൽ കഴിയുന്ന പ്രതികളെ വേഗം പിടികൂടുമെന്നും പിണറായി മഹിജയ്ക്ക് ഉറപ്പു നല്കി. ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

തുടർന്ന് സി.പി. ഉദയഭാനുവും കെ.വി. സോഹനും ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തും മാധ്യമപ്രവർത്തകരെ കണ്ടു. പൊലീസ് നടപടിയിൽ ഐജി നല്കിയ റിപ്പോർട്ടിനേക്കാൾ മുഖ്യമന്ത്രി നല്കിയ ഉറപ്പിലാണു തങ്ങൾക്കു വിശ്വാസം എന്ന് ശ്രീജിത്ത് പറഞ്ഞു. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ എല്ലാവരേയും പിടികൂടുമെന്ന ഉറപ്പ് രേഖാമൂലം സർക്കാർ എഴുതി നൽകിയ സാഹചര്യത്തിൽ സമരം അവസാനിപ്പിക്കുകയാണെന്ന് ജിഷ്ണുവിന്റെ കുടുംബം പ്രഖ്യാപിച്ചു.

ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടാൻ സഹായിച്ച കേരളത്തിനും മാധ്യമങ്ങൾക്കും നന്ദിയെന്ന് ശ്രീജിത്ത് പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. മറിച്ചൊരു തെറ്റിദ്ധാരണയും വേണ്ട. തങ്ങൾക്ക് തോക്ക് സ്വാമിയുമായും കെ.എം ഷാജഹാനുമായും ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിദ്യാഭ്യാസ പ്രവർത്തകനായ ഷാജർഖാൻ വന്നതെന്നും അദ്ദേഹത്തേയും ഭാര്യയേയും മോചിപ്പിക്കാമെന്നും സർക്കാർ ഉറപ്പ് നൽകിയെന്നും ശ്രീജിത്ത് പറഞ്ഞു.

സർക്കാരിന്റെ ദൂതരായി കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.പി ഉദയഭാനും, സ്റ്റേറ്റ് അറ്റോണി കെ.വി സോഹനുമാണ് മഹിജയുമായും ജിഷ്ണുവിന്റെ ബന്ധുക്കളുമായി സമരം ഒത്തുതീർപ്പാക്കനുള്ള ചർച്ചയ്ക്ക് എത്തിയത്. ഇതിനിടെ സമരം തീർക്കാൻ മുഖ്യമന്ത്രി തന്നെ ജിഷ്ണുവിന്റെ അമ്മ മഹിജയുമായി ഫോണിൽ സംസാരിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ നടപടി എടുക്കാമെന്നും പ്രതികളെ മുഴുവൻ പിടികൂടും എന്ന ഉറപ്പുകൾ മുഖ്യമന്ത്രി മഹിജയ്ക്ക് നൽകി.

ഏപ്രിൽ അഞ്ച് വരെ പൊലീസിന്റെ നടപടികളിൽ ജിഷ്ണുവിന്റെ കുടുംബം സംതൃപ്തി രേഖപ്പെടുത്തി. അഞ്ചാം തീയതിക്ക് ശേഷമുള്ള പൊലീസിന്റെ നടപടികളിലാണ് പരാതിയുള്ളതെന്ന് ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് പറഞ്ഞു. 10 കാര്യങ്ങളാണ് ഒത്തുതീർപ്പ് ഉടമ്പടിയിലുള്ളത്. തങ്ങളുടെ എല്ലാ ആവശ്യങ്ങളും ഒരുമടിയും കൂടാതെ സർക്കാർ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫോൺ വിളി കൂടി എത്തിയതിന് പിന്നാലെ മഹിജ നിരാഹാരം അവസാനിപ്പിച്ച് വെള്ളം കുടിച്ചു. ഇതേ സമയം അറ്റോണി കെ.വി സോഹൻ തന്നെ ഫോണിൽ വിളിച്ച് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയോടും നിരാഹാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

ആരോഗ്യസ്ഥിതി മെച്ചപ്പെടുന്ന സ്ഥിതിക്ക് മഹജിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. സമരം തീർന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനും പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും മഹിജയെ കാണാൻ ആശുപത്രിയിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP