Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ പോകുന്നു, എന്റെ സ്വപ്നങ്ങൾ പൊലിഞ്ഞു; ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് പുറത്തായി; കത്ത് പുറത്തായത് ഹൈക്കോടതിയിലെ വാദത്തിനിടെ; ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ്

ഞാൻ പോകുന്നു, എന്റെ സ്വപ്നങ്ങൾ പൊലിഞ്ഞു; ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് പുറത്തായി; കത്ത് പുറത്തായത് ഹൈക്കോടതിയിലെ വാദത്തിനിടെ; ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ്

കൊച്ചി: പാമ്പാടി നെഹ്റു കോളേജിൽ മരിച്ചനിലയിൽ കണ്ടെത്തിയ ജിഷ്ണു പ്രണോയ് എന്ന എൻജിനീയറിങ് വിദ്യാർത്ഥിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ പുറത്തുവന്നു. ക്രൈംബ്രാഞ്ച് പരിശോധനയിൽ ലഭിച്ച കുറിപ്പിലെ വിവരങ്ങൾ ഹൈക്കോടതിയിലെ വാദത്തിനിടെയാണ് പുറത്തുവന്നത്. അതേസമയം കുറിപ്പിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

കുറിപ്പിൽ ഇംഗ്ലീഷിൽ നാലു വാചകങ്ങൾമാത്രമാണുള്ളത്. 'ഞാൻ പോകുന്നു, എന്റെ സ്വപ്നങ്ങൾ പൊലിഞ്ഞു, എന്റെ ജീവിതം പാഴായി, ജീവിതം നഷ്ടമായി' എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്.

ജനുവരി 11നാണ് ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന ആത്മഹത്യാ കുറിപ്പ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ കുളിമുറിയുടെ ഓവുചാലിൽനിന്നായിരുന്നു കത്ത് ലഭിച്ചത്.

പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഈ കത്ത് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP