Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അംഗീകാരമില്ലാത്ത കോളേജിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിപ്പ്; കോതമംഗലം സ്വദേശിനിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത ആൾ പിടിയിൽ

അംഗീകാരമില്ലാത്ത കോളേജിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിപ്പ്; കോതമംഗലം സ്വദേശിനിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത ആൾ പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ജോലി നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.കോലഞ്ചേരി ഞാറക്കാട്ടിൽ പോൾ തോമസ് (40) നെയാണ് കോതമംഗലം എസ്. ഐ. ബേസിൽ തോമസും സംഘവും അറസ്റ്റ് ചെയ്തത്. ഐരാപുരത്തുള്ള ക്രിസ്ത്യൻ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള ആർട്‌സ് കോളേജിൽ അസി. പ്രഫസർ തസ്തികയിൽ ഉയർന്ന ശബളത്തിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പു നടത്തിയത്.

അംഗീകാരമില്ലാത്ത ഈ കോളേജിൽ ജോലി വാഗ്ദാനം ചെയ്ത് കോതമംഗലം-മാതിരപ്പിള്ളി സ്വദേശിനിയായ യുവതിയിൽ നിന്നും ഇയാൾ പത്ത് ലക്ഷം രൂപ വാങ്ങിയിരുന്നു. ജോലി ലഭിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതിനാൽ അന്വേഷിച്ചപ്പോൾ നിരവധി പേർ ഇയാളുടെ തട്ടിപ്പിനിരയായ വിവരം യുവതിക്ക് ലഭിച്ചു.ഇതേ തുടർന്ന് യുവതി കോതമംഗലം പൊലീസിൽ പരാതിനൽകി .കോതമംഗലം എസ് ഐ. ബേസിൽ തോമസ് നടത്തിയ അന്വേഷണത്തിലാണ് പോൾ തോമസിനെ അറസ്റ്റ് ചെയ്തത്.

ഉദ്യോഗാർഥികളിൽ നിന്ന് പണം വാങ്ങിയത് ഇയാളുടെ പിതാവാണന്നും ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണന്നും പൊലീസ് പറഞ്ഞു.പോൾ തോമസിനെ കോതമംഗലം കോടതിയിൽ ഹാജരാക്കി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP