Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശ ജോലിവാഗ്ദാനം ചെയത് ലക്ഷങ്ങൾ തട്ടിയ കാരിക്കോട് സ്വദേശി പിടിയിൽ;പാങ്ങോട് കേന്ദ്രീകരിച്ച് വ്യാജ മിലിട്ടറി റിക്രൂട്‌മെന്റ് നടത്തി 28 ഉദ്യോഗാർഥികളിൽ നിന്നായി 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും പ്രതി; പിടിയിലായത് തൊടുപുഴയിൽ ലോട്ടറി വിൽപനക്കാരിയുടെ മാലയും പണവും കവർന്ന കേസിൽ

വിദേശ ജോലിവാഗ്ദാനം ചെയത് ലക്ഷങ്ങൾ തട്ടിയ കാരിക്കോട് സ്വദേശി പിടിയിൽ;പാങ്ങോട് കേന്ദ്രീകരിച്ച് വ്യാജ മിലിട്ടറി റിക്രൂട്‌മെന്റ് നടത്തി 28 ഉദ്യോഗാർഥികളിൽ നിന്നായി 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും പ്രതി; പിടിയിലായത് തൊടുപുഴയിൽ ലോട്ടറി വിൽപനക്കാരിയുടെ മാലയും പണവും കവർന്ന കേസിൽ

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ; വിദേശ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽനിന്ന് ലക്ഷക്കണക്കിനു രുപ തട്ടിച്ച കേസിലെ പ്രതി പിടിയിൽ. കാരിക്കോട് രണ്ടുപാലം സ്വദേശി വിസ്മയയിൽ സനീഷിനെ (41) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം തൊടുപുഴയിൽ ലോട്ടറി വിൽപനക്കാരിയുടെ മാലയും പണവും അടങ്ങുന്ന പഴ്‌സ് ഭീഷണിപ്പെടുത്തി തട്ടിയെടുത്ത പരാതിയിൽ ഡിവൈഎസ്‌പി കെ.പി.ജോസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

കേരളത്തിലും തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് ജോലി വാഗ്ദാനം ചെയ്ത് ഇയാൾ തട്ടിപ്പ് നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.തിരുവനന്തപുരം പാങ്ങോട് കേന്ദ്രീകരിച്ച് വ്യാജ മിലിട്ടറി റിക്രൂട്‌മെന്റ് നടത്തി 28 ഉദ്യോഗാർഥികളിൽ നിന്നായി 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇയാൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയായിരുന്നു.

തിരുവനന്തപുരം പിടിപി നഗറിലും ,കൊട്ടാരക്കരയിലും തമിഴ്‌നാട്ടിലും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പീരുമേട് കോടതിയിൽ ഹാജരാക്കി. സിഐ സജീവ് ചെറിയാൻ, എസ്‌ഐ എംപി.സാഗർ, വനിതാ എസ്‌ഐ ലില്ലി, എഎസ്‌ഐ സിബി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷംസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP