Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രികാല വാഹനപരിശോധനയ്ക്ക് പൊലീസ്-മോട്ടോർവാഹനവകുപ്പിന്റെ സംയുക്ത സ്‌ക്വാഡ്: നാഷണൽ പെർമിറ്റ് വാഹനങ്ങളിൽ രണ്ടുഡ്രൈവർമാരെ നിർബന്ധമാക്കണം; വിശ്രമമില്ലാതെ ജോലിചെയ്യുന്നത് ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ; തൊഴിൽവകുപ്പിന്റെ കീഴിൽ ഉന്നതതല കമ്മിറ്റി രൂപവത്കരിച്ച് അധികൃതർ

രാത്രികാല വാഹനപരിശോധനയ്ക്ക് പൊലീസ്-മോട്ടോർവാഹനവകുപ്പിന്റെ സംയുക്ത സ്‌ക്വാഡ്: നാഷണൽ പെർമിറ്റ് വാഹനങ്ങളിൽ രണ്ടുഡ്രൈവർമാരെ നിർബന്ധമാക്കണം; വിശ്രമമില്ലാതെ ജോലിചെയ്യുന്നത് ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ; തൊഴിൽവകുപ്പിന്റെ കീഴിൽ ഉന്നതതല കമ്മിറ്റി രൂപവത്കരിച്ച് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിൽ രാത്രികാല വാഹനപരിശോധനയ്ക്ക് പൊലീസ്-മോട്ടോർവാഹനവകുപ്പിന്റെ സംയുക്ത സ്‌ക്വാഡ് രൂപവത്കരിക്കും. മാർച്ച് മുതൽ ഇരുസംഘവും ഒരുമിച്ച് വാഹനപരിശോധന നടത്തും. നാഷണൽ പെർമിറ്റ് വാഹനങ്ങളിൽ രണ്ടുഡ്രൈവർമാരെ നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയക്കും. ഹൈവേ പട്രോളിങ് ശക്തമാക്കും. കണ്ടെയ്‌നർ ലോറികളിൽ ഡ്രൈവർമാർ വിശ്രമമില്ലാതെ ജോലിചെയ്യുന്നത് ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ തയ്യാറാക്കും. ഇതിനായി തൊഴിൽവകുപ്പിന്റെ കീഴിൽ ഉന്നതതല കമ്മിറ്റി രൂപവത്കരിച്ചു.

ലേബർ, ട്രാൻസ്പോർട്ട്, റോഡ് സേഫ്റ്റി കമ്മിഷണർമാരാണ് സമിതിയിലുള്ളത്. വാഹനത്തിൽ ലോഗ് ബുക്ക് സൂക്ഷിക്കുന്നതുൾപ്പെടെ നിയമവിധേയമാക്കും. ഡ്രൈവർമാർ വാഹനമോടിക്കാൻ കയറുമ്പോൾ ഓഡോമീറ്റർ രേഖപ്പെടുത്തി വാഹനത്തിൽ സൂക്ഷിക്കണം. വാഹനപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ ഇത് പരിശോധിക്കും. ജി.പി.എസും ഡ്രൈവിങ് ലൈസൻസുമായി ബന്ധിപ്പിക്കുന്ന ഡ്രൈവർ യൂസർ കാർഡ് പദ്ധതി നടപ്പാക്കാൻ സി ഡാക്കിനെ ചുമതലപ്പെടുത്തും. ചിപ്പ് ഘടിപ്പിച്ച ഡ്രൈവിങ് ലൈസൻസ് വാഹനത്തിലെ ജി.പി.എസുമായി ബന്ധിപ്പിക്കും. എട്ടുമണിക്കൂറിലധികം തുടർച്ചയായി വാഹനമോടിച്ചാൽ വിവരം കൺട്രോൾ റൂമിൽ ലഭിക്കും.

കെ.എസ്.ആർ.ടി.സി.യിൽ ഡ്രൈവർമാർക്ക് വിശ്രമമില്ലാതെ ജോലിചെയ്യുന്നത് ഒഴിവാക്കാൻ ക്രൂ ചെയ്ഞ്ച് സംവിധാനം ഏർപ്പെടുത്തും. ഡിപ്പോകളിൽ വിശ്രമസൗകര്യം ഒരുക്കും. ദീർഘദൂരബസുകളിൽ എട്ടുമണിക്കൂർ ഡ്യൂട്ടി നിർബന്ധമാക്കും. ചെക്ക് റിപ്പോർട്ടുകളിൽ ഉടൻ തീരുമാനമെടുക്കാൻ വെർച്വൽ കോർട്ട് സംവിധാനമൊരുക്കും. ഓൺലൈൻ ചെക്ക് റിപ്പോർട്ടുകൾ കോടതി പരിശോധിച്ച് പിഴവിധിക്കും. ലോറി ഡ്രൈവർമാർക്ക് ദേശീയപാതകളിൽ വിശ്രമസൗകര്യമൊരുക്കും. ഇതിന് സ്ഥലംകണ്ടെത്താൻ പൊതുമരാമത്ത് വകുപ്പിന്റെ സഹായംതേടും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ട്രാൻസ്പോർട്ട് കമ്മിഷണർ ആർ. ശ്രീലേഖ, റോഡ് സേഫ്റ്റി കമ്മിഷണർ ശങ്കർറെഡ്ഡി, തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP