Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജോളി കോടഞ്ചേരി പള്ളിയിലെ സൺഡേ സ്‌കൂൾ അദ്ധ്യാപികയായിരുന്നില്ല; വാർത്ത വ്യാജമെന്ന് പള്ളി വികാരി ഫാ.ജോസ് എടപ്പാടി

ജോളി കോടഞ്ചേരി പള്ളിയിലെ സൺഡേ സ്‌കൂൾ അദ്ധ്യാപികയായിരുന്നില്ല; വാർത്ത വ്യാജമെന്ന് പള്ളി വികാരി ഫാ.ജോസ് എടപ്പാടി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതി ജോളി, കോടഞ്ചേരി പള്ളിയിലെ സൺഡേ സ്‌കൂൾ അദ്ധ്യാപിക ആയിരുന്നുവെന്ന വാർത്തകൾ വ്യാജമാണെന്ന് വിശദീകരണം. ജോളി എല്ലാ ഞായറാഴ്ചകളിലും കുർബാന സ്വീകരിക്കാൻ എത്തുമായിരുന്നെന്നും പക്ഷേ, അവർ സൺഡേ സ്‌കൂൾ അദ്ധ്യാപിക ആയിരുന്നില്ലെന്നും പള്ളി വികാരി ഫാ. ജോസ് എടപ്പാടി പറഞ്ഞു.

വാർഡിലെ എല്ലാ പരിപാടികളിലും ജോളി സജീവമായിരുന്നെന്നു പറഞ്ഞ ഫാ. ജോസ് എടപ്പാടി, അവർ സൺഡേസ്‌കൂൾ പിടിഎ അംഗം ആയിരുന്നെന്നും എന്നാൽ, സൺഡേ സ്‌കൂൾ അദ്ധ്യാപികയാണ് എന്ന തരത്തിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ആവർത്തിച്ച് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP