Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരാഴ്‌ച്ച ലഘുഭക്ഷണം മാത്രം കഴിക്കാൻ ഡോക്ടർമാർ; ആറു ദിവസം നിരാഹാരം ഇരുന്നതിന്റെ ക്ഷീണം മാറ്റാൻ ജോസ് കെ മാണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് മനോരമ; താൻ ആലപ്പുഴയിൽ ഭാര്യവീട്ടിലെന്ന് എം പി: തെറിവിളിയുമായി സോഷ്യൽ മീഡിയ

ഒരാഴ്‌ച്ച ലഘുഭക്ഷണം മാത്രം കഴിക്കാൻ ഡോക്ടർമാർ; ആറു ദിവസം നിരാഹാരം ഇരുന്നതിന്റെ ക്ഷീണം മാറ്റാൻ ജോസ് കെ മാണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് മനോരമ; താൻ ആലപ്പുഴയിൽ ഭാര്യവീട്ടിലെന്ന് എം പി: തെറിവിളിയുമായി സോഷ്യൽ മീഡിയ

കോട്ടയം: റബർ കർഷകർക്ക് വേണ്ടി സമരം നടത്തിയതെങ്കിലും അതിന്റെ പേരിൽ ക്രൂശിക്കപ്പെടാനാണ് കേരളാ കോൺഗ്രസ് നേതാവും എംപിയുമായ ജോസ് കെ മാണിയുടെ വിധി. സോഷ്യൽ മീഡിയയിൽ എംപിക്കെതിരെ വിമർശനം കടുത്ത രീതിയിൽ ഉയരുകയാണ്. നിരാഹാരത്തെ തുടർന്ന് പുറത്തു വന്ന ചില വാർത്തകളും ജോസ് കെ മാണിക്ക് തിരിച്ചടിയായി. ആറു ദിവസത്തെ നിരാഹാരം ഇരുന്നതിന്റെ ക്ഷീണം മാറ്റാൻ ജോസ് കെ മാണി എംപിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന മനോരമ റിപ്പോർട്ടു കൂടിയായപ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് പൊങ്കാല തന്നെയായി.

നിരാഹാര സമരത്തിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നു പൊലീസ് ഇടപെട്ടു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെമഡിക്കൽ കോളജ് ആശുപത്രി ഹൃദ്രോഗ വകുപ്പിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു എംപി. ശരീരവേദനയും, കഠിനമായ ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെ ഡ്രിപ് ഇട്ടിരുന്നു. ലഘുഭക്ഷണം നൽകാമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കഞ്ഞി നൽകി. ഒരാഴ്ച ലഘുഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന നിർദ്ദേശമാണ് ഡോക്ടർമാർ നൽകിയിരിക്കുന്നത്. ഒരാഴ്ചയ്ക്കു ശേഷം വീണ്ടും ആരോഗ്യ സ്ഥിതി സംബന്ധിച്ചു വിശദമായ പരിശോധന നടത്തണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ഇതിനിടെ എംപി ആശുപത്രി വിടുകയും ചെയ്തു. ഇതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വിധത്തിൽ മനോരമ വാർത്ത വന്നത്.

ഒരാഴ്ച പരിപൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. എംപിയുടെ രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയതായി ഓഫിസ് അറിയിച്ചവെന്നും മനോരമ വാർത്തയിൽ പറഞ്ഞു. അതേസമയം ഇത് തീർത്തും തെറ്റാണെന്ന് എം പി തന്നെ അറിയിച്ചു. താൻ ആലപ്പുഴയിലെ ഭാര്യവീട്ടിൽ ഉണ്ടെന്നും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്നും ജോസ് കെ മാണി മറുനാടൻ മലയാളിയോട് പറഞ്ഞു.

റബർവിലയിടിവിൽ പ്രതിഷേധിച്ചാണ് ആറു ദിവസം ജോസ് കെ മാണി നിരാഹാരം ഇരുന്നത്. ഇതിനിടെയിൽ റബ്ബറിന്റെ ഇറക്കുമതിക്ക് താൽകാലിക നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവ് എത്തി. എന്നിട്ടും ജോസ് കെ മാണി സമരം തുടർന്നു. ഈ സാഹചര്യത്തിലായിരുന്നു പൊലീസിന്റെ ഇടപെടൽ.

ആശുപത്രിയിൽ എത്തിയ ഉടൻ നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു. അതിന് ശേഷമാണ് ലേക് ഷോറിലേക്ക് ചികിൽസ മാറ്റിയത്. റബ്ബർ കർഷകരുടെ പ്രശ്‌ന പരിഹാരത്തിന് ചില ഉറപ്പുകൾ മുഖ്യമന്ത്രി നൽകിയെന്നാണ് ജോസ് കെ മാണിയുടെ വിശദീകരണം. എന്നാൽ ജോസ് കെ മാണിയുടെ ലേക് ഷോർ ആശുപത്രി പ്രവേശനത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കടുക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സ്വയം ഡിസ്ചാർജ്ജ് വാങ്ങിയതാണ് വിവാദത്തിന് കാരണം. ഇതോടെ സർക്കാർ ആശുപത്രിയെ വിശ്വാസമില്ലെന്ന കാരണത്താലാണ് സോഷ്യൽ മീഡിയിൽ ചർച്ചകൾ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP