Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരുണാകരനെ വേദനിപ്പിച്ചത് മുരളീധരന്റെ വാക്കും പ്രവർത്തിയും; മുരളിയുടെ ശ്രമം സ്വയം പ്രമാണിയാകാൻ; മുരളീധരൻ പാർട്ടിയോട് കൂറുകാട്ടണമെന്ന് ജോസഫ് വാഴയ്ക്കൻ; കെ മുരളീധരനെതിരെ ഐ ഗ്രൂപ്പ്

കരുണാകരനെ വേദനിപ്പിച്ചത് മുരളീധരന്റെ വാക്കും പ്രവർത്തിയും; മുരളിയുടെ ശ്രമം സ്വയം പ്രമാണിയാകാൻ; മുരളീധരൻ പാർട്ടിയോട് കൂറുകാട്ടണമെന്ന് ജോസഫ് വാഴയ്ക്കൻ; കെ മുരളീധരനെതിരെ ഐ ഗ്രൂപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്റെ തുറന്ന് പറച്ചിലിന് പിന്നാലെ കോൺഗ്രസിസിൽ പൊട്ടിത്തെറി. ഉമ്മൻ ചാണ്ടിയെ പരോക്ഷമായി അമുകൂലിച്ച് കൊണ്ട് രംഗത്ത് എത്തിയ കെ മുരളീധരനെതിരെ ഐ ഗ്രൂപ്പ് പരസ്യമായി രംഗത്തെത്തി. ചെന്നിത്തലയെ പേര് പറയാതെ വിമർശിച്ച മുരളീധരന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഐ ഗ്രൂപ്പിന് വേണ്ടിയുള്ള ജോസഫ് വാഴയ്ക്കന്റെ മറുപടിയും.

കെ മുരളീധരൻ പാർട്ടിയോട് കൂറുകാട്ടണമെന്ന് കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കൻ. കെ. കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് മുരളീധരനാണ്. പാർട്ടിയിലേക്ക് മടങ്ങിയ ശേഷം കരുണാകരനെ വേദനിപ്പിച്ചത് മുരളീധരന്റെ വാക്കും പ്രവർത്തിയുമാണ്. ആദ്യന്തം ഒപ്പം നിന്നുട്ടള്ളത് പത്മജ മാത്രമാണ്. സ്വയം പ്രമാണി ആകാനാണ് മുരളിയുടെ ശ്രമം. വിവാദം സ്വയം അവസാനിപ്പിച്ച ശേഷം മറ്റുള്ളവരെ കുത്തുന്നത് ശരിയല്ലെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് മുരളീധരനാണെന്നും വിവാദം സ്വയം അവസാനിപ്പിച്ച ശേഷം മറ്റുള്ളവരെ കുത്തുന്നത് ശരിയല്ലെന്നും വാഴയ്ക്കൻ തുറന്നടിച്ചു. ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ പ്രവർത്തിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നായിരുന്നു ഹസന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണ് ഹസന്റെ വാക്കുകൾ ചർച്ച ചെയ്യുന്നത് കോൺഗ്രസിന് ദോഷം ചെയ്യുമെന്ന കെ.മുരളീധരൻ പറഞ്ഞത്.

കരുണാകരനെ ദ്രോഹിച്ച ചരിത്രം നോക്കുകയാണെങ്കിൽ ഒരുപാടൊരുപാട് ഗവേഷണം നടത്തേണ്ടി വരുമെന്നും. കരുണാകരനെ ദ്രോഹിച്ചതിൽ എല്ലാവർക്കും പങ്കുണ്ടെന്നും ആരോപിച്ച മുരളി ഒരേ ഇലയിൽ നിന്ന് കഴിച്ചവർക്കു പോലും പങ്കുണ്ടെന്നും പറഞ്ഞിരുന്നു.

പഴയ ചരിത്രം ചികയാൻ നിന്നാൽ എല്ലാവരും ഒരുമിച്ച് സമുദ്രത്തിലേക്ക് ആണ്ട് പോകുമെന്നും അതുകൊണ്ടാണ് വിവാദം വേണ്ട എന്ന് പറയുന്നതെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP