Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മരം മുറിച്ച് തന്റെ തലയിലിട്ടോളൂ, എങ്കിലും തണൽ മരം മുറിക്കാൻ അനുവദിക്കില്ല'; കൊല്ലത്ത് തണൽ വൃക്ഷം മുറിക്കുന്നതിനെതിരെ മാധ്യമപ്രവർത്തകന്റെ ഒറ്റയാൾ സമരം; ഒടുവിൽ പരിസ്ഥിതിക്ക് വേണ്ടിയുള്ള മനുഷ്യപോരാട്ടത്തിൽ അധികൃതർ തോറ്റുപിന്മാറി  

'മരം മുറിച്ച് തന്റെ തലയിലിട്ടോളൂ, എങ്കിലും തണൽ മരം മുറിക്കാൻ അനുവദിക്കില്ല'; കൊല്ലത്ത് തണൽ വൃക്ഷം മുറിക്കുന്നതിനെതിരെ മാധ്യമപ്രവർത്തകന്റെ ഒറ്റയാൾ സമരം; ഒടുവിൽ പരിസ്ഥിതിക്ക് വേണ്ടിയുള്ള മനുഷ്യപോരാട്ടത്തിൽ അധികൃതർ തോറ്റുപിന്മാറി   

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കളക്റ്റ്രേറ്റിന് സമീപം ടൗൺ യു.പി സ്‌കൂൾ പരിസരത്ത് നിലനിന്നിരുന്ന കൂറ്റൻ തണൽ വൃക്ഷം മുറിക്കുന്നതിനെതിരെ മാധ്യമപ്രവർത്തകൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന് വിജയം.ദോശാഭിമാനി ഫോട്ടോഗ്രാഫർ ആർ സഞ്ജീവ് ആണ് പി.ഡബ്ല്യൂ.ഡി ജീവനക്കാരുടെ നേതൃത്വത്തിൽ മരം മുറിക്കാനുള്ള നടപടിയെ എതിർത്തിരുന്നത്.

ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. കളക്റ്റ്രേറ്റിന് സമീപം ഫോട്ടോയെടുക്കാനെത്തിയപ്പോഴാണ് മരം മുറിക്കാനുള്ള അധികൃതരുടെ നീക്കം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ മരം മുറിക്കാനനുവദിക്കില്ലെന്ന് അധികൃതരോട് സഞ്ജീവ് പറഞ്ഞെങ്കിലും ഈ കാര്യം കളക്ടറോട് പോയി പറയാനായിരുന്നു അധികൃതർ നിർദ്ദേശിച്ചത്. ഇതോടെ മരം മുറിച്ച് തന്റെ തലയിലിട്ടോളൂ എന്നു പറഞ്ഞ് മരത്തിന്റെ ചുവട്ടിൽ സഞ്ജീവ് കുത്തിയിരുന്നു. ഒടുവിൽ വെസ്റ്റ് സിഐ ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി.

പൊലീസും അധികൃതരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ മരം ചുവടോടെ വെട്ടിമാറ്റാതെ റോഡിലേക്ക് നിൽക്കുന്ന ഉണങ്ങിയ ശിഖിരങ്ങൾ മാത്രമെ മുറിക്കുവെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചതെന്ന് സഞ്ജീവ് പറഞ്ഞു. കൊല്ലം നഗരത്തിൽ തണലേകുന്ന കുറച്ച് വൃക്ഷങ്ങൾ കൂടിയാണ് ശേഷിക്കുന്നത്. കുറച്ചുനാളായി ഈ വൃക്ഷങ്ങളൊക്കെ മുറിച്ചുമാറ്റാൻ ചിലർ ശ്രമിക്കുന്നുണ്ട്. പ്രളയത്തിന്റെ പേരിൽ ഇനിയും മരം മുറിക്കാനെത്തിയാൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നിപ വൈറസ് ബാധ ഉണ്ടായ സമയത്ത് വവ്വാലുകൾ അധിവസിക്കുന്നുവെന്ന കാരണം ചൂണ്ടികാട്ടി മരം മുറിച്ചുമാറ്റാൻ ശ്രമം നടന്നിരുന്നു. ഇപ്പോൾ വീണ്ടും പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മരം അപകടാവസ്ഥയിലാണെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് മരം മുറിച്ചുമാറ്റാൻ നടപടിയെടുത്തതെന്നാണ് അധികൃതരുടെ വിശദീകരണം. യാതൊരുവിധ ഉത്തരവുമില്ലാതെയാണ് അധികൃതർ മരംമുറിച്ച് മാറ്റാനൊരുങ്ങിയതെന്നും ആർ സഞ്ജീവ് പറഞ്ഞു. മരംമുറിക്കുന്നതിനെതിരെ കളക്ടർക്ക് പരാതി നൽകുമെന്ന് മേയർ ഉറപ്പ് നൽകിയതായും അദ്ദേഹം അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP