Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയക്കെടുതിയിലും ആചാരം മുടക്കാൻ മനസ് വന്നില്ല; പമ്പ നിറഞ്ഞ് കവിഞ്ഞപ്പോഴും അതു നീന്തിക്കടന്ന് നിറപുത്തരിയുമായി ശബരിമലയിലെത്തിയ ബിനുവിന് വീട് നൽകാൻ ജോയ് ആലുക്കാസ് ഗ്രൂപ്പ് ; ശബരിമലയിൽ നിന്നും മുണ്ടക്കയം വഴി തിരികെ വീട്ടിലെത്തിയപ്പോൾ കണ്ടത് നിലംപൊത്തിയ വീടെന്നും ബിനു

പ്രളയക്കെടുതിയിലും ആചാരം മുടക്കാൻ മനസ് വന്നില്ല; പമ്പ നിറഞ്ഞ് കവിഞ്ഞപ്പോഴും അതു നീന്തിക്കടന്ന് നിറപുത്തരിയുമായി ശബരിമലയിലെത്തിയ ബിനുവിന് വീട് നൽകാൻ ജോയ് ആലുക്കാസ് ഗ്രൂപ്പ് ;  ശബരിമലയിൽ നിന്നും മുണ്ടക്കയം വഴി തിരികെ വീട്ടിലെത്തിയപ്പോൾ കണ്ടത് നിലംപൊത്തിയ വീടെന്നും ബിനു

മറുനാടൻ ഡെസ്‌ക്‌

എരുമേലി: പ്രളയം തലയ്ക്കു മുകളിൽ സംഹാര താണ്ഡവമാടുന്ന വേളയിലും ആചാരം കൈവിടാൻ തയാറാകാതെ ശബരിമലയിൽ നിറപുത്തരിയുമായെത്തിയ ബിനുവാണ് ഇപ്പോൾ താരം. സന്നിധാനത്ത് നിന്നും മുണ്ടക്കയം വഴി വീട്ടിലേക്ക് മടങ്ങിയ ബിനു കണ്ടത് കനത്ത മവയിൽ നിലം പൊത്തിയ വീടാണ്. എന്നാൽ തന്റെ അവസ്ഥ മനസിലാക്കിയ ജോയ് ആലുക്കാസ് ഗ്രൂപ്പ് ബിനുവിന് പുത്തൻ വീട് സമ്മാനിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് കടുത്ത അയ്യപ്പ വിശ്വാസിയായ ബിനു. ബിനുവിന്റെ സാമ്പത്തിക അവസ്ഥ കണ്ടറിഞ്ഞാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് വീടു നൽകുന്നത്. ശിലാസ്ഥാപനം മാൾ ഓഫ് ജോയി മാനേജർ റോജു മാത്യു നിർവഹിച്ചു.

കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിൽ ശബരിമലയിലേക്കുള്ള എല്ലാ വഴികളും അടഞ്ഞതോടെയാണു നിറപുത്തരി ചടങ്ങ് നടക്കില്ലെന്ന് ആശങ്ക ഉയർന്നത്. പമ്പയിലെ ട്രാക്ടർ ഡ്രൈവർമാരായ പമ്പാവാലി ആറാട്ടുകയം പാലമൂട്ടിൽ ബിനുവും തുലാപ്പള്ളി ഇമണ്ണിൽ ജോബി ജോസും പമ്പയിൽ നീന്തി നിറപുത്തരി കൈമാറുകയായിരുന്നു. തിരികെ പുല്ലുമേട് , മുണ്ടക്കയം വഴി നാട്ടിലെത്തിയപ്പോൾ ബിനു കണ്ടത് തകർന്നു കിടക്കുന്ന തന്റെ വീടാണ്.

അയൽക്കാരി അടയ്ക്കനാട്ട് സുബി ജോയ് ആലുക്കാസിൽ അറിയിച്ചതിനെത്തുടർന്ന് ഭവന പദ്ധതിയിലെ ആദ്യ വീട് ബിനുവിനു നിർമ്മിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. അഞ്ചു ലക്ഷമാണു ചെലവ്. പ്രതിനിധികളായ ദീപു ഏബ്രഹാം, എസ്. സതീഷ്, കണമല സെന്റ് തോമസ് പള്ളി വികാരി ഫാ. മാത്യു നിരപ്പേൽ, വാർഡ് അംഗങ്ങളായ സൂസമ്മ രാജു, അനീഷ് വാഴയിൽ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP