Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

തനിക്കെതിരായ കേസ് പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗം; ആരെയും തീവ്രവാദിയാക്കാവുന്ന കാലമാണ് ഇപ്പോഴുള്ളത്; എങ്കിലും അങ്ങനെയുള്ള പേടി തനിക്കില്ല; കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച് മിഠായി തെരുവിൽ പ്രകടനം നടത്തിയതിന് പൊലീസ് കേസെടുത്ത നടപടിയെ വിമർശിച്ച് ജോയ് മാത്യു

തനിക്കെതിരായ കേസ് പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗം; ആരെയും തീവ്രവാദിയാക്കാവുന്ന കാലമാണ് ഇപ്പോഴുള്ളത്; എങ്കിലും അങ്ങനെയുള്ള പേടി തനിക്കില്ല; കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച് മിഠായി തെരുവിൽ പ്രകടനം നടത്തിയതിന് പൊലീസ് കേസെടുത്ത നടപടിയെ വിമർശിച്ച് ജോയ് മാത്യു

കോഴിക്കോട്: പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേരളത്തിൽ നടക്കുന്നതെന്ന് നടൻ ജോയി മാത്യു. അത്തരത്തിലൊരു കേസാണ് തനിക്കെതിരെ ചുമത്തിയതെന്നും ജോയ് മാത്യു പറഞ്ഞു. കന്യാസ്ത്രീകളെ അനുകൂലിച്ച് മിഠായിത്തെരുവിൽ പ്രകടനം നടത്തിയതിനെ തുടർന്നാണ് ജോയ് മാത്യുവിനെതിരെ കേസെടുത്തത്. കേസെടുത്തതിനെ തുടർന്ന് കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതികരിക്കുന്നവരെ നിശബ്ദരാക്കുക എന്നത് എല്ലാ ഭരണകൂടത്തിന്റെയും സ്വഭാവമാണ്. ചുമത്തിയിരിക്കുന്ന വകുപ്പുകൾ കാണുമ്പോൾ അതാണ് ഉദ്ദേശമെന്നാണ് മനസ്സിലാക്കുന്നത്. ആരെയും തീവ്രവാദിയാക്കാവുന്ന കാലമാണ് ഇപ്പോഴുള്ളത്. എന്നാൽ, അങ്ങനെയുള്ള പേടി തനിക്കില്ലെന്നും ജോയ് മാത്യു പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൗനമായി നടത്തിയ പ്രകടനമാണ് മിഠായിത്തെരുവിൽ നടന്നത്. പൊതുജനത്തിന് തടസ്സമുണ്ടാക്കിയിട്ടില്ല. അവിടെ പ്രകടനം നിരോധിച്ചിട്ടുള്ളതായി ഒരറിവും ഉണ്ടായിരുന്നില്ല. അങ്ങനെയൊരു ബോർഡും അവിടെ സ്ഥാപിച്ചിരുന്നില്ല. അങ്ങനെ നിരോധനം ഉണ്ടെങ്കിൽ സർക്കാർ ഉത്തരവിറക്കി, ജനങ്ങളെ അറിയിക്കുകയും ബോർഡ് വെക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

നിരോധിത മേഖലയിൽ പ്രകടനം നടത്തിയതിന് ജോയ് മാത്യു ഉൾപ്പെടെ തിരിച്ചറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തത്. കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു പ്രകടനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP