Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'വടക്കേ ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നതൊന്നും നമുക്ക് പ്രവചിക്കാനാവില്ല; കാരണം അത്രമാത്രം പണമൊഴുകുന്നുണ്ട്...ഓരോ സ്ഥാനാർത്ഥിയും ചെലവഴിക്കുന്ന പണവും അതു വരുന്ന ഉറവിടവും അങ്ങനെയുള്ളതാണ്'; കോളേജ് കൂട്ടായ്മയിലെ പരിപാടിയിൽ തിരഞ്ഞെടുപ്പിനെ പറ്റി ജോയ് മാത്യു; കൂട്ടുകാർ ഒത്തു ചേർന്നത് സഹപാഠി എ. പ്രദീപ് കുമാറിന്റെ വിജയത്തിന് വേണ്ടി

'വടക്കേ ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നതൊന്നും നമുക്ക് പ്രവചിക്കാനാവില്ല; കാരണം അത്രമാത്രം പണമൊഴുകുന്നുണ്ട്...ഓരോ സ്ഥാനാർത്ഥിയും ചെലവഴിക്കുന്ന പണവും അതു വരുന്ന ഉറവിടവും അങ്ങനെയുള്ളതാണ്'; കോളേജ് കൂട്ടായ്മയിലെ പരിപാടിയിൽ തിരഞ്ഞെടുപ്പിനെ പറ്റി ജോയ് മാത്യു; കൂട്ടുകാർ ഒത്തു ചേർന്നത് സഹപാഠി എ. പ്രദീപ് കുമാറിന്റെ വിജയത്തിന് വേണ്ടി

സജീവൻ വടക്കുമ്പാട്

കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ പഠിച്ച മൂന്നു തലമുറ. അവിടുത്തെ മുൻ അദ്ധ്യാപകരും നിലവിലെ അദ്ധ്യാപകരും എല്ലാവരും ഒത്തു കൂടി. കോഴിക്കോട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എ. പ്രദീപ് കുമാറിന്റെ വിജയിത്തിനായി ചേർന്ന ഇന് വൈകിട്ട് ജയ ഓഡിറ്റോറിയത്തിൽ ചേർന്ന 'പ്രദീപിനൊപ്പം ഗുരുവായൂരപ്പൻ കോളജ് കൂട്ടായ്മ' ഓർമകളുടെ അയവിറക്കൽ കൂടിയായി കലാലയത്തിലെ ഓർമകൾ പങ്കുവെച്ച് അവർ പിന്നോട്ടു നടന്നു. പിന്നെ പ്രദീപ് കുമാറിന്റെ വിജയത്തിനായി കൈകോർത്തു. സിനിമാതാരം ജോയ് മാത്യു ഉദ്ഘാടനം ചെയ്തു.

പ്രദീപിന്റെ ചിന്തകൾ വിശാലമാണെന്നും മികച്ച ജനപ്രതിനിധിയാണ് അദ്ദേഹമെന്നും ജോയ് മാത്യു പറഞ്ഞു. ഗുരുവായൂരപ്പൻ കോളജിലെ പൂർവ്വ വിദ്യാർത്ഥിയായ എനിക്ക് ഈ ഒത്തു ചേരൽ ഓർമകളിലേക്കുള്ള തിരിച്ചു പോക്കുകൂടിയാണ്. എനിക്ക് ഒരു ഹൃദയമേയുള്ളൂ. ആ ഹൃദയം ഞാൻ പ്രദീപ് കുമാറിന് നൽകുന്നു. ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്ത് ഫാസിസമാണ്. സവർണ ഫാസിസം. പച്ചയായി പറഞ്ഞാൽ ബിജെപി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ അജണ്ട തന്നെയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്ത്. ഒരു യുദ്ധം പോലെ ഈ തെരഞ്ഞെടുപ്പിനെ കാണുന്നയാളാണ് ഞാൻ. ഇത് ഇന്ത്യയുടെ ഭാഗദേയം നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ്.

വടക്കേ ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നതൊന്നും നമുക്ക് പ്രവചിക്കാനാവില്ല. കാരണം അത്രമാത്രം പണമൊഴുകുന്നു. ഓരോ സ്ഥാനാർത്ഥിയും ചെലവഴിക്കുന്ന പണവും അതു വരുന്ന ഉറവിടവും. എങ്കിലും ഒരു യുദ്ധം എന്ന നിലക്ക് നമ്മൾ തെരഞ്ഞെടുപ്പിനെ കാണുകയാണെങ്കിൽ സവർണ ഫാസിസത്തെ പരാജയപ്പെടുത്താൻ നമുക്ക് ഒറ്റക്കെട്ടായി പൊരുതിയേ പറ്റൂ. മനുഷ്യനെ മനുഷ്യനല്ലാതായി കാണുന്നു. ആവ്ഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കുന്നു. വരാൻ പോരുന്ന വർഗീയ വിപത്തിനെ നാം തിരിച്ചറിയണം. കൽബുർഗിയെയും ഗൗരി ലങ്കേഷിനെയും പോലെയുള്ള എഴുത്തുകാരെയും സാമൂഹ്യ പ്രവർത്തകരെയും വധിക്കുന്ന ഒരു കാലം ഇല്ലാതാക്കണം.

മനുഷ്യന് സ്വാതന്ത്ര്യത്തെ നിർഭയമായി സ്വീകരിക്കാനും അനുഭവിക്കാനും കഴിയുന്ന ഒരു നല്ല ഇന്ത്യക്കു വേണ്ടി നമ്മൾ സ്വപ്നം കാണുകയാണ്. ഈ സ്വപ്നം മുന്നോട്ടു കൊണ്ടു പോകുന്നയാളാണ് എന്റെ സതീർത്ഥ്യനായ പ്രദീപ്കുമാർ. പ്രദീപിന് എല്ലാ വിധ പിന്തുണയും ഐക്യവും ഞാൻ രേഖപ്പെടുത്തുകയാണെന്നും ജോയ്മാത്യു പറഞ്ഞു. ഗുരുവായൂരപ്പൻ കോളജിന്റെ ക്യാപസ് പകർന്നു തന്ന ഊർജ്ജമാണ് ജനപ്രതി എന്നനിലയിൽ വ്യത്യസ്തമായി ചിന്തിക്കുന്നതിന് എനിക്ക് ശക്തി നൽകിയതെന്ന് തുടർന്നു സംസാരിച്ച പ്രദീപ് കുമാർ പറഞ്ഞു.

ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരുന്നതിനും അതിനെ സംരക്ഷിക്കുന്നതിനും ഒരു പാർലമെന്റ് അംഗം എന്തെല്ലാം നിർവഹിക്കണമോ അതെല്ലാം തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഞാൻ ചെയ്യും. ഒരു മനുഷ്യന്റെ ജീവിതം നിലനിൽക്കാൻ ഓക്സിജൻ എത്രത്തോളം അത്യന്താപേക്ഷിതാണോ അത്രത്തോളം തന്നെയാണ് മതനിരപേക്ഷത. അതു കൊണ്ട് തന്നെ ഈ ഇലക്ഷൻ ഒരു ജീവന്മരണ പോരാട്ടമാണ്. ഒരു പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ അതിനായി ഞാൻ പോരാടുമെന്നും പ്രദീപ് കുമാർ പറഞ്ഞു

ഗുരുവായൂരപ്പൻ കോളജ് മുൻ പ്രിൻസിപ്പൽമാരായ പി. രാമചന്ദ്രൻ, എം. മാധവിക്കുട്ടി, റിട്ട. പ്രഫസർമാരായ പി. നാരായൺ കുട്ടി മാസ്റ്റർ, ശോഭീന്ദ്രൻ മാസ്റ്റർ, പി. പത്മനാഭൻ മാസ്റ്റർ, പി.പി. രവീന്ദ്രൻ മാസ്റ്റർ, ഗുരുവായൂരപ്പൻ കോളജ് സൂപ്രണ്ട് രവീന്ദ്രൻ, കെ.എൻ ഗോപി, ഡോ. ടി.കെ ബാബു, വി. സജീവ്, ടി.ടി, ദിവാകരൻ, പി.മനോജ്, തോമസ് മാത്യു, കെ.ടി. തോമസ്, അനിൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP