Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതിയിൽ വനിതാജഡ്ജി കേൾക്കേ അസഭ്യവും അശ്ലീല ആംഗ്യവും; ജഡ്ജിയുടെ പരാതിയിൽ വക്കീൽ ഗുമസ്തനെതിരെ കേസ്

കോടതിയിൽ വനിതാജഡ്ജി കേൾക്കേ അസഭ്യവും അശ്ലീല ആംഗ്യവും; ജഡ്ജിയുടെ പരാതിയിൽ വക്കീൽ ഗുമസ്തനെതിരെ കേസ്

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: കോടതിയിൽ വനിതാജഡ്ജി കേൾക്കേ അസഭ്യം പറയുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്‌തെന്ന പരാതിയിൽ വക്കീൽ ഗുമസ്തനെതിേര കേസ്. ജഡ്ജിയുടെ പരാതിയിൽ ആറുമാനൂർ സ്വദേശിയായ അനീഷിനെ(46)തിരേയാണ് ഏറ്റുമാനൂർ പൊലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്.

കോടതിയിൽ വാദം നടക്കുന്നതിനിടെ, അനീഷ് ഒരാളെ കൈകൊട്ടി വിളിച്ചു. ഗൺമാൻ ഇത് ചോദ്യംചെയ്തപ്പോൾ, പ്രവേശനനിയന്ത്രണമുള്ള ഭാഗത്തുകൂടി പുറത്തേക്കിറങ്ങിയ അനീഷ് കൈകൊണ്ട്്് അശ്ലീല ആംഗ്യം കാണിക്കുകയും അസഭ്യം പറയുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജഡ്ജിയുടെ ചേംബറിന് സമീപത്തായിരുന്നു ഇത്. ജാമ്യമില്ലാവകുപ്പുകൾപ്രകാരമാണ് കേസ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP