Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ വിമാനത്താവളത്തിലോ, നെടുമ്പാശ്ശേരിയിലോ വിമാനമിറങ്ങി വരേണ്ട സ്ഥിതി: പ്രവാസികളുടെ യാത്രാദുരിതം തീരുന്നു: കരിപ്പൂരിൽ ഇനി ജംബോ വിമാനങ്ങൾ പറന്നുയരും; ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി നൽകി

കണ്ണൂർ വിമാനത്താവളത്തിലോ, നെടുമ്പാശ്ശേരിയിലോ വിമാനമിറങ്ങി വരേണ്ട സ്ഥിതി: പ്രവാസികളുടെ യാത്രാദുരിതം തീരുന്നു: കരിപ്പൂരിൽ ഇനി ജംബോ വിമാനങ്ങൾ പറന്നുയരും; ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി നൽകി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും ജംബോ വിമാനങ്ങൾ പറന്നുയരും. ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ തത്കാലികമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി നൽകി.

വിമാനത്താവളത്തിലെ നവീകരണ പ്രവർത്തനങ്ങളെ തുടർന്നാണ് ജംബോ വിമാനങ്ങളുടെ സർവീസ് നിർത്തിവെച്ചിരുന്നത്. ഇത് പുനരാരംഭിക്കാനാണ് അനുമതി നൽകിയത്. ഇതിന്റെ തുടക്കമെന്ന നിലയിൽ ഫെബ്രുവരി 17മുതൽ കരിപ്പൂർ-ജിദ്ദ സർവീസ് ആരംഭിക്കും. എയർ ഇന്ത്യയാണ് സർവീസ് നടത്തുകയെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

2015-ലാണ് റൺവേ അറ്റകുറ്റപ്പണിയുടെ പേരിൽ കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ പിൻവലിക്കുന്നത്. അതിന് മുമ്പ് ജംബോ വിമാനങ്ങൾ കരിപ്പൂരിൽ നിന്ന് സ്ഥിരം സർവീസ് നടത്തിയിരുന്നതാണ്. ഇതേത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തെ എയർപോർട്ട് അഥോറിറ്റി തരംതാഴ്‌ത്തിയിരുന്നു. ഒമ്പതാം കാറ്റഗറിയിലുണ്ടായിരുന്ന വിമാനത്താവളത്തെ ഗ്രേഡ് എട്ടിലേക്കും പിന്നീട് ഗ്രേഡ് ഏഴിലേക്കും എയർപോർട്ട് അഥോറിറ്റി തരം താഴ്‌ത്തി. ഇടത്തരം വിമാനങ്ങൾ മാത്രം സർവീസ് നടത്തുന്ന വിമാനത്താവളങ്ങളുടെ കാറ്റഗറിയിലേക്ക് കരിപ്പൂർ മാറി.

രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ജംബോ ബോയിങ് വിമാനമാണ് കരിപ്പൂരിലെ റൺവേ നവീകരണത്തിന് ശേഷം ആദ്യമായി ഇത് വഴി പരീക്ഷണപ്പറക്കൽ നടത്തിയത്. റൺവേയുടെ നീളം 6000 അടിയിൽ നിന്ന് 9000 അടിയാക്കി നവീകരിച്ച ശേഷവും ജംബോ വിമാനങ്ങളുടെ ദൈനംദിന സർവീസുകൾക്ക് അനുമതി വൈകിയിരുന്നു. ഇത് ഗൾഫിൽ നിന്ന് അടക്കമുള്ള പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നുകിൽ കണ്ണൂർ വിമാനത്താവളത്തിലോ, അല്ലെങ്കിൽ നെടുമ്പാശ്ശേരിയിലോ വിമാനമിറങ്ങി വരേണ്ട സ്ഥിതിയായിരുന്നു പ്രവാസികൾക്ക്.

2015-ലാണ് റൺവേ അറ്റകുറ്റപ്പണിയുടെ പേരിൽ കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ പിൻവലിക്കുന്നത്. അതിന് മുമ്പ് ജംബോ വിമാനങ്ങൾ കരിപ്പൂരിൽ നിന്ന് സ്ഥിരം സർവീസ് നടത്തിയിരുന്നതാണ്. ഇതേത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തെ എയർപോർട്ട് അഥോറിറ്റി തരംതാഴ്‌ത്തിയിരുന്നു. ഒമ്പതാം കാറ്റഗറിയിലുണ്ടായിരുന്ന വിമാനത്താവളത്തെ ഗ്രേഡ് എട്ടിലേക്കും പിന്നീട് ഗ്രേഡ് ഏഴിലേക്കും എയർപോർട്ട് അഥോറിറ്റി തരം താഴ്‌ത്തി. ഇടത്തരം വിമാനങ്ങൾ മാത്രം സർവീസ് നടത്തുന്ന വിമാനത്താവളങ്ങളുടെ കാറ്റഗറിയിലേക്ക് കരിപ്പൂർ മാറി.

ബോയിങ് 777 മുതലുള്ള വിമാനങ്ങൾക്ക് കോഴിക്കോട് സർവീസ് നടത്താൻ കഴിയുമെന്നിരിക്കേ ഇതിനുള്ള അനുമതി ലഭ്യമാക്കുന്നതിന് പകരം വിമാനത്താവള അധികൃതർ ഇത്തരം വിമാനങ്ങൾ ഇപ്പോൾ സർവീസ് നടത്തുന്നില്ല എന്ന് കാട്ടിയായിരുന്നു എയർപോർട്ട് അഥോറിറ്റിയുടെ നടപടി. ഇത് വിമാനത്താവള അധികൃതരുടെ തന്നെ ശുപാർശയെത്തുടർന്നാണ് എന്നത് വലിയ വിമർശനങ്ങൾ ക്ഷണിച്ച് വരുത്തി.

ഇതിനിടയിലാണ് കണ്ണൂർ വിമാനത്താവളം തുടങ്ങുന്നത്. വലിയ വിമാനസർവീസുകളടക്കം അങ്ങോട്ടെത്തുകയും, ടിക്കറ്റ് നിരക്ക് ഉയർന്ന നിലയിലല്ല എന്നതും കണ്ണൂർ വിമാനത്താവളത്തിലേക്ക് സഞ്ചാരികളെ ആകർഷിച്ചു. ഇതിനെല്ലാം ഇടയിലും കരിപ്പൂർ തകർന്ന അവസ്ഥയിലായിരുന്നു. ഇതിനെല്ലാം ശേഷം, ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് സ്ഥിരം ജംബോ സർവീസുകൾക്ക് തൂടക്കമാകുന്നത്. പിന്നാലെ കൂടുതൽ സ്വകാര്യ വിമാനക്കമ്പനികളടക്കം ജംബോ വിമാനസർവീസുകൾ കരിപ്പൂരിന് നൽകുമെന്നാണ് പ്രതീക്ഷയിലാണ് യാത്രക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP