Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ.ബാബുവിന് നോട്ടീസ്; വരവിനേക്കാൾ ബാബുവിന്റെ സ്വത്ത് 45 ശതമാനം അധികമെന്ന് വിജിലൻസ് കണ്ടെത്തൽ; കുറ്റപത്രം റദ്ദാക്കണമെന്നാവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മുൻ മന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ.ബാബുവിന് നോട്ടീസ്; വരവിനേക്കാൾ ബാബുവിന്റെ സ്വത്ത് 45 ശതമാനം അധികമെന്ന് വിജിലൻസ് കണ്ടെത്തൽ; കുറ്റപത്രം റദ്ദാക്കണമെന്നാവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മുൻ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ.ബാബുവിന് നോട്ടീസ് അയക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്. കേസ് പരിഗണിക്കുന്ന ജൂലൈ 2ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസ്. മന്ത്രിയും എംഎൽഎയുമായിരുന്ന സമയത്ത് ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കാട്ടി വിജിലൻസ് സമർപ്പിച്ച കുറ്റപത്രം ഫയലിൽ സ്വീകരിച്ചതിനെ തുടർന്നാണ് ബാബുവിനോട് നേരിട്ട് ഹാജരാകാൻ കോടതിയുടെ ഉത്തരവ്. അതേസമയം, കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാബു ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

വരവിനേക്കാൾ 45 ശതമാനം അധികമാണ് ബാബുവിന്റെ സ്വത്ത് എന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. ബാബുവിന്റെയും മക്കളുടേയും ബാങ്ക് വിജിലൻസ് പരിശോധിച്ചിരുന്നു. ഇതിൽ പെൺമക്കളുടെ ബാങ്ക് ലോക്കറുകളിൽ നിന്ന് 200 പവൻ സ്വർണഭാരണങ്ങൾ കണ്ടെടുത്തു. വിജിലൻസ് ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിൽ സ്വർണം മുഴുവന് നൽകിയത് മക്കളുടെ ഭർതൃവീട്ടുകാർ ആണെന്നായിരുന്നു ബാബുവിന്റെ മൊഴി.

മൂത്ത മകൾ ആതിരക്ക് 32 പവനും ഇളയമകൾ ഐശ്വര്യക്ക് 100 പവനും കല്യാണ സമയത്ത് സ്ത്രീധനമായി നൽകിയെന്നും ബാബു മൊഴി നൽകി. എന്നാൽ ഭർതൃവീട്ടുകാരെ നിരവധി തവണ വിജിലൻസ് ചോദ്യം ചെയ്തു. സ്വർണം നൽകിയെന്ന് സമ്മതിച്ച ബന്ധുക്കൾക്ക് പക്ഷെ ഇവ വാങ്ങിയതിന്റെ തെളിവ് ഹാജാരക്കാനായില്ല. ഇതേ തുടർന്ന് എത്രയും വേഗം രേഖകൾ ഹാജരാക്കാൻ വിജിലൻസ് അന്ത്യശാസനം നൽകിയിരിക്കുകയാണ്.

ഇതിനിടെ കെ ബാബുവിന്റെ മകളുടെ ഭർതൃവീട്ടുകാർ തേനിയിൽ ഭൂമി വാങ്ങയതിന്റെ രേഖകൾ, തമിഴ്‌നാട് രജിസ്ട്രേഷ്ൻ വകുപ്പ് വിജിലൻസിന് കൈമാറി. ബിനാമി പേരിൽ കെ ബാബു വാങ്ങിയ ഭൂമിയാണിതെന്നാണ് ആരോപണം. ഭൂമിയാണ് വാങ്ങിയിരിക്കുന്നത്. ഇളയ മകൾ ഐശ്വര്യയുടെ ഭർതൃപിതാവ് എംഎൻ ബാബു, ഇദ്ദേഹത്തിന്റെ സുഹൃത്ത് പിഎ ബേബി, ഭാര്യ ശാന്തി എന്നിവരുടെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. ഭൂമി വാങ്ങുന്നതിനായി പിഎ ബേബി ബാങ്ക് വായ്പ എടുത്തതിന്റെ രേഖകൾ ലഭിച്ചിട്ടുണ്ട്. അതേ സമയം ഭൂമി ഇടപാടിൽ കെ ബാബുവിനെ ബന്ധപ്പെടുത്തുന്ന ഒരു തെളിവും ഇതേ വരെ ലഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP