Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനധികൃത സ്വത്ത് സമ്പാദനം മുന്മന്ത്രി കെ ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലൻസ് റിപ്പോർട്ട്; നന്ദകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസ്; ബാബു കാർ സമ്മാനിച്ചെന്നും കണ്ടെത്തൽ; മുൻ മന്ത്രി കൂടുതൽ കുടുക്കിലേക്ക്

അനധികൃത സ്വത്ത് സമ്പാദനം മുന്മന്ത്രി കെ ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലൻസ് റിപ്പോർട്ട്; നന്ദകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസ്; ബാബു കാർ   സമ്മാനിച്ചെന്നും കണ്ടെത്തൽ; മുൻ മന്ത്രി കൂടുതൽ കുടുക്കിലേക്ക്

മുൻ മന്ത്രി കെ ബാബു വീണ്ടും കുടുക്കിലേക്ക്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ബാബു അന്വേഷണ നേരിട്ടു വരുന്നതിനിടെ ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു.അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

നന്ദകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസ് കണ്ടെത്തി. ബാബു മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഓഫീസ് സെക്രട്ടറിയായിരുന്നു നന്ദകുമാർ. ഈ പദവി ദുരുപയോഗം ചെയ്ത് സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.നന്ദകുമാറിന് ബാബു കാർ സമ്മാനമായി നൽകിയെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറും.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ബാബുവിനെതിരെ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. വരവിനേക്കാൾ 45 ശതമാനം അധികമാണ് ബാബുവിന്റെ സ്വത്ത് എന്നായിരുന്നു വിജിലൻസ് കണ്ടെത്തിയത്. ഡിജിപി ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന സമയത്താണ് ബാബുവിനെതിരെ കേസെടുത്തിരുന്നത്. ഉടൻ തന്നെ ബാുവിന്റെ കേസിലും വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP