Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വി എം സുധീരനെതിരെ വീണ്ടും കെ ബാബു; ബിയർ, വൈൻ പാർലറുകളെക്കുറിച്ച് യുഡിഎഫ് തീരുമാനിച്ചിട്ടില്ല; വ്യാജമദ്യമൊഴുകിയാൽ തടയാൻ എക്‌സൈസിന് കെല്പില്ലെന്നും മന്ത്രി

വി എം സുധീരനെതിരെ വീണ്ടും കെ ബാബു; ബിയർ, വൈൻ പാർലറുകളെക്കുറിച്ച് യുഡിഎഫ് തീരുമാനിച്ചിട്ടില്ല; വ്യാജമദ്യമൊഴുകിയാൽ തടയാൻ എക്‌സൈസിന് കെല്പില്ലെന്നും മന്ത്രി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടിനെതിരെ വീണ്ടും പ്രതികരിച്ച് മന്ത്രി കെ ബാബു. ബിയർ, വൈൻ പാർലറുകൾ അടയ്ക്കണമെന്നോ പുതിയവ തുറക്കരുതെന്നോ യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയ ബിയർ വൈൻ പാർലറുകൾ തുറക്കേണ്ട എന്നത് യുഡിഎഫിന്റെ തീരുമാനമാണെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തനിക്ക് ലഭിച്ച മദ്യനയത്തിൽ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും ബാബു പറഞ്ഞു.

മദ്യനയത്തിൽ വി എം സുധീരനെതിരെ വിമർശനവുമായി പി സി വിഷ്ണുനാഥും നേരത്തെ രംഗത്തെത്തിയിരുന്നു. ഒരാൾ മാത്രം ശരിയെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ഇങ്ങനെ പോയാൽ നഷ്ടം പാർട്ടിക്കാണെന്നുമാണ് വിഷ്ണുനാഥ് പറഞ്ഞത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തനിക്ക് നൽകിയ നയരേഖയിൽ ബിയർ, വൈൻ പാർലറുകളെക്കുറിച്ച് പറഞ്ഞിട്ടില്ല. ബിയർ, വൈൻ പാർലറുകൾ തുടങ്ങുന്നതിൽ തനിക്ക് വ്യക്തിപരമായി നിലപാടുണ്ട്. എന്നാൽ നയം തീരുമാനിക്കേണ്ടത് പാർട്ടിയും സർക്കാരുമാണ്. ബിയർ, വൈൻ പാർലറുകൾക്ക് അനുമതി നൽകരുതെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ഫോർ സ്റ്റാർ വരെയുള്ള ബാറുകൾ എല്ലാം പൂട്ടും. ബാറുകളിൽ ശേഷിക്കുന്ന മദ്യം ബിവറേജസ് കോർപ്പറേഷൻ ഏറ്റെടുക്കും. നികുതിയും മറ്റും നൽകി വിദേശ മദ്യം ഇറക്കുമതി ചെയ്ത ഹോട്ടലുകാരുണ്ട്. ആ മദ്യം എന്തു ചെയ്യണമെന്ന കാര്യത്തിലും തീരുമാനം കൈക്കൊണ്ടിട്ടില്ല. ഈ വിദേശ മദ്യങ്ങൾ ഫൈവ് സ്റ്റാർ ഹോട്ടലുകളിലേക്ക് മാറ്റുന്ന കാര്യവും സർക്കാർ ആലോചിക്കുമെന്നും കെ ബാബു പറഞ്ഞു.

മദ്യം നിരോധിക്കുമ്പോൾ വ്യാജമദ്യം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയാൻ നിലവിൽ എക്‌സൈസ് വകുപ്പ് സജ്ജമല്ലെന്നും മന്ത്രി പറഞ്ഞു. കേരളം ആഗ്രഹിച്ച തീരുമാനം നടപ്പാക്കിയ മന്ത്രി എന്നായിരിക്കും ചരിത്രം തന്നെ രേഖപ്പെടുത്തുകയെന്നും കെ ബാബു പറഞ്ഞു.

മദ്യനയം യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും അതിൽ സർക്കാരും യുഡിഎഫും ഒറ്റക്കെട്ടായി മൂന്നോട്ടുപോകുമെന്നുമാണ് നേരത്തെ സുധീരൻ പറഞ്ഞത്. ബാറുകൾ പൂട്ടുന്നത് മൂലം തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ നടപ്പാക്കുന്ന പദ്ധതിയിലേക്ക് കെപിസിസി അഞ്ചുലക്ഷം രൂപ സംഭാവന നൽകും. മദ്യനയത്തിൽ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കെപിസിസിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും സുധീരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP