Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയത എന്നാൽ പതാക പൊക്കലും ദേശീയ ഗാനം പാടലും മാത്രമല്ല; ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അംഗീകരിക്കാത്ത ആർഎസ്എസുകാർ എന്തിനു കമലിനെ കമാലുദീനെന്നു വിളിക്കുന്നു? ഭരണകൂടം ദേശീയതയെ ഭ്രാന്തമായ ഉന്മാദത്തിന്റെ തലത്തിലേക്കു വളർത്തുന്നുവെന്നും കെ ഇ എൻ

ദേശീയത എന്നാൽ പതാക പൊക്കലും ദേശീയ ഗാനം പാടലും മാത്രമല്ല; ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അംഗീകരിക്കാത്ത ആർഎസ്എസുകാർ എന്തിനു കമലിനെ കമാലുദീനെന്നു വിളിക്കുന്നു? ഭരണകൂടം ദേശീയതയെ ഭ്രാന്തമായ ഉന്മാദത്തിന്റെ തലത്തിലേക്കു വളർത്തുന്നുവെന്നും കെ ഇ എൻ

തിരുവനന്തപുരം: ദേശീയതയെ ഇന്ത്യൻ ഭരണകൂടം ഭ്രാന്തമായ ഉന്മാദതലത്തിലേക്കു വളർത്തുന്നുവെന്നു കെ ഇ എൻ കുഞ്ഞമ്മഹദ്. ദേശീയത എന്നാൽ പതാക പൊക്കലും ദേശീയ ഗാനം പാടലും മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അംഗീകരിക്കാത്ത ആർഎസ്എസുകാർ എന്തിനാണു കമലിനെ കമാലുദീനെന്നു വിളിക്കുന്നത്. ഇതിനു പിന്നിൽ പ്രത്യേക അജണ്ട പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനത അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ തൂവലാണു ദേശീയത. അതിനെയാണ് ഉന്മാദത്തിന്റെ തലത്തിലേക്കു വളർത്താൻ ശ്രമിക്കുന്നത്. ആ സ്ഥിതിവിശേഷം ഉള്ളതിനാലാണു ചിലർ ദേശീയഗാനത്തിന്റെയും ദേശീയപതാകയുടെയും പേരിൽ ഭ്രാന്തൻ കൊലവിളി നടത്തുന്നത്.

ഒരു സിനിമ കാണുമ്പോഴും എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോഴും നാം എന്തിനെയൊക്കെയോ പേടിക്കണമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യം ഭയാനകമാണെന്നും കെ ഇ എൻ പറഞ്ഞു.

ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് സംവിധായകൻ കമലിനെയാണു യുവമോർച്ചയും സംഘപരിവാറും ടാർജറ്റ് ചെയ്യുന്നത്. കമലിനെ കമാലുദ്ദീൻ എന്നു മാത്രം അഭിസംബോധന ചെയ്യുകയും, പാക്കിസ്ഥാനിലേക്കു പോകാൻ ആക്രോശിക്കുകയും ചെയ്താണ് ഇക്കൂട്ടർ രോഷം പ്രകടിപ്പിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സുപ്രീം കോടതി വിധിപ്രകാരം ദേശീയഗാനം കേൾപ്പിക്കേണ്ടതില്ലെന്ന് കമൽ പറഞ്ഞു എന്നാരോപിച്ചാണു യുവമോർച്ച പ്രവർത്തകർ കമലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. ദേശീയഗാനം പാടി പ്രതിഷേധവും അറിയിച്ചു.

തന്റെ വീട്ടിലേക്കുള്ള റോഡിൽ ദേശീയഗാനം പാടിയ യുവമോർച്ച പ്രവർത്തകർ ദേശീയഗാനത്തെ അപമാനിക്കുകയല്ലേ ചെയ്തത് എന്നാണു കമൽ ചോദിക്കുന്നത്. ദേശീയഗാനം ചൊല്ലുന്നതിനെ താനൊരിക്കലും എതിർത്തിട്ടില്ല. പ്രതിഷേധക്കാരെ താൻ ഭയക്കുന്നുമില്ലെന്നും കമൽ വ്യക്തമാക്കിയിരുന്നു. തന്നെയൊക്കെ പാക്കിസ്ഥാനിലേക്ക് അയച്ചിട്ട് അവർ ഈ രാജ്യത്ത് എന്താണ് ചെയ്യാൻ പോകുന്നത്. എത്രപേരെ പാക്കിസ്ഥാനിലേക്ക് അയച്ചുകഴിഞ്ഞു. താൻ ദേശീയ ഗാനത്തെ അവഹേളിച്ചിട്ടില്ല. പൊലീസ് ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്ത രീതിക്കെതിരെ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും കമൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP