Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പബ്ലിസിറ്റി കിട്ടാൻ വേണ്ടി വരുന്ന വനിതാ ആക്ടിവിസ്റ്റുകൾക്ക് പൂർണ പിന്തുണ; ഇരുമുടിയുമായി എത്തുന്നവരെ അറസ്റ്റും ചെയ്യുന്നു; ശബരിമലയിൽ പൊലീസിനെ ഉപയോഗിച്ച് അയ്യപ്പ ഭക്തന്മാരെ സർക്കാർ ക്രൂശിക്കുന്നു; ഗവർണ്ണർക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി കൊച്ചി സ്വദേശി

പബ്ലിസിറ്റി കിട്ടാൻ വേണ്ടി വരുന്ന വനിതാ ആക്ടിവിസ്റ്റുകൾക്ക് പൂർണ പിന്തുണ; ഇരുമുടിയുമായി എത്തുന്നവരെ അറസ്റ്റും ചെയ്യുന്നു; ശബരിമലയിൽ പൊലീസിനെ ഉപയോഗിച്ച് അയ്യപ്പ ഭക്തന്മാരെ സർക്കാർ ക്രൂശിക്കുന്നു; ഗവർണ്ണർക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി കൊച്ചി സ്വദേശി

കൊച്ചി : ശബരിമലയിൽ പൊലീസിനെ ഉപയോഗിച്ച് അയ്യപ്പ ഭക്തന്മാരെ ക്രൂശിക്കുന്ന കേരള സർക്കാറിനെതിരെ ഗവർണ്ണർക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനും പരാതി സമർപ്പിച്ചിട്ടുണ്ട്. കൊച്ചി സ്വദേശി കെ. ഗോവിന്ദൻ നമ്പൂതിരിയാണ് പരാതി നൽകിയത്.

അയ്യപ്പഭക്തന്മാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ കേരള സർക്കാർ, തിരുവിതാകൂർ ദേവസ്വം ബോർഡ്, പത്തനംതിട്ട ജില്ലാ ഭരണകൂടം, കേരള പൊലീസ് എന്നീ ബന്ധപ്പെട്ട അധികാരികളുടെ കടുത്ത അനാസ്ഥയാണ് ശബരിമലയിൽ കാണാൻ സാധിക്കുന്നത്. സർക്കാർ സംവിധാനം പൂർണ പരാജയമാണ്. മണ്ഡല-മകരവിളക്ക് തീർത്ഥാടനം നടത്താൻ വരുന്ന അയ്യപ്പഭക്തന്മാർക്ക് വേണ്ട അടിസ്ഥാന സൗകര്യം (കുടിവെള്ളം, ശുചിമുറികൾ, താമസം, യാത്ര, വിശ്രമ കേന്ദ്രങ്ങൾ എന്നിവ) ഒരുക്കാൻ ഒരു നടപടിയും എടുക്കുന്നില്ല. അതേസമയം വരുന്ന അയ്യപ്പഭക്തന്മാരെ ഓരോ ദിവസവും കൂടുതൽ നിയന്ത്രണങ്ങൾ കൂട്ടി സർക്കാരും പൊലീസും ബുദ്ധിമുട്ടിക്കുകയാണ് വിവരാവകാശ പ്രവർത്തകനായ ഗോവിന്ദൻ നമ്പൂതിരി പരാതിപ്പെട്ടു.

നവംബർ 16 ന് രാത്രിയിൽ സന്നിധാനത്ത് നിന്നും അയ്യപ്പ ഭക്തന്മാരെ യാതൊരു മുന്നയറിയിപ്പും ഇല്ലാതെ പൂർണമായും ഒഴിപ്പിച്ചു, എന്നാൽ അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയോ വേണ്ട ക്രമീകരണങ്ങൾ ഒരുക്കുകയോ ചെയ്തില്ല. ഇത് മൂലം അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്ന ആയിരകണക്കിന് അയ്യപ്പ ഭക്തർ (വൃദ്ധന്മാർ, അമ്മമാർ, കുട്ടികൾ ഉൾപ്പടെ) വലഞ്ഞു, നിലത്താണ് അവർ വിശ്രമിച്ചത്. ഭക്തന്മാരുടെ സമാധാനമായി, സ്വാതന്ത്യ്‌രമായി പ്രാർത്ഥിക്കാനുള്ള അവകാശത്തെയാണ് സർക്കാർ നിഷേധിക്കുന്നത്.

ആചാരപരായി ഇരുമുടിയുംമേന്തി വന്ന ഹിന്ദു സംഘടനാ നേതാക്കളായ കെ. പി. ശശികല, കെ സുരേന്ദ്രൻ എന്നിവരെ കേരള പൊലീസ് അന്യായമായി അറസ്റ്റ് ചെയ്യുകയും, ആചാര സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തു. പ്രകോപനമില്ലാതെയാണ് അറസ്റ്റ്. അതെ സമയം പബ്ലിസിറ്റി കിട്ടാൻ വേണ്ടി വരുന്ന വനിതാ ആക്ടിവിസ്റ്റുകൾക്ക് പൂർണ പിന്തുണയും സുരക്ഷയുമാണ് സർക്കാരും പൊലീസും നൽകുന്നത്. ഇതിനെതിരെ ശക്തമായി നടപടി വേണം അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി.

ശബരിമലയിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു യുദ്ധസമാനമായ അന്തരീക്ഷമാണ് സർക്കാർ ഭക്തർക്ക് നൽകുന്നത്. കോടികണക്കിന് വരുന്ന അയ്യപ്പ ഭക്തരുടെ വികാരത്തെയാണ് ഇത് വൃണപ്പെടുത്തുന്നത്. ശബരിമലയിൽ ശാന്തിയും സമാധാനവും പുലരാൻ കേരള ഗവർണ്ണറും ദേശീയ മനുഷ്യാവകാശ കമ്മീഷനും കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടണം. അയ്യപ്പഭക്തന്മാരെ ദ്രോഹിച്ച് പൊലീസ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കതിരെ ശക്തമായി നടപടിയെടുക്കണം പരാതിയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP