Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നഴ്‌സുമാരും മാനേജ്‌മെന്റും തമ്മിലുള്ള പ്രശ്‌നത്തിൽ വലയുന്നതു രോഗികളാണ്; പശ്‌നം ഒത്തുതീർപ്പാക്കുന്നതിനായി മാനേജ്‌മെന്റിനേയും അംഗങ്ങളേയും ചർച്ചയ്ക്കു വിളിക്കും; ഇതിനോടകം ഒരു ചർച്ച നടന്നുവെങ്കിലും പ്രശ്‌നം ഒത്തു തീർപ്പാക്കാൻ സാധിച്ചില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

നഴ്‌സുമാരും മാനേജ്‌മെന്റും തമ്മിലുള്ള പ്രശ്‌നത്തിൽ വലയുന്നതു രോഗികളാണ്; പശ്‌നം ഒത്തുതീർപ്പാക്കുന്നതിനായി മാനേജ്‌മെന്റിനേയും അംഗങ്ങളേയും ചർച്ചയ്ക്കു വിളിക്കും; ഇതിനോടകം ഒരു ചർച്ച നടന്നുവെങ്കിലും പ്രശ്‌നം ഒത്തു തീർപ്പാക്കാൻ സാധിച്ചില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: നഴ്‌സുമാരും മാനേജ്‌മെന്റും തമ്മിലുള്ള പ്രശ്‌നത്തിൽ വലയുന്നതു രോഗികളാണെന്നു ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇതിനോടകം ഒരു ചർച്ച നടന്നുവെങ്കിലും പ്രശ്‌നം ഒത്തു തീർപ്പാക്കാൻ സാധിച്ചില്ല. ജനങ്ങൾക്കു ലഭിക്കേണ്ട അവശ്യസേവനമാണ് മാനേജ്‌മെന്റും നഴ്‌സുമാരും തമ്മിലുള്ള തർക്കത്തെത്തുടർന്ന് മുടങ്ങുന്നത്. ഇതു തുടരാൻ അനുവദിക്കില്ല. കളക്ടറുടെ നേതൃത്വത്തിൽ തുടർചർച്ചകൾ നടത്താനാണ് തീരുമാനമെന്നും കെ.കെ. ശൈലജ പറഞ്ഞു.

തൊഴിൽ വകുപ്പിന്റെ കീഴിൽ വരുന്ന പ്രശ്‌നമായതിനാലാണ് ഇതുവരെ ഇടപെടാത്തതെന്നും വകുപ്പ് ആവശ്യപ്പെട്ടാൽ ചർച്ചകളിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന പല പദ്ധതികളും പ്രഹസനമാകുകയാണെന്നും ഇവ പ്രഖ്യാപനത്തിലൊതുങ്ങുന്നതു സംസ്ഥാന സർക്കാരിനു ബാധ്യതയാകുകയാണെന്നുംകെ.കെ. ശൈലജ പറഞ്ഞു. സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന പല പദ്ധതികളും കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ സംസ്ഥാനം വിഹിതം അടച്ചശേഷം വർഷങ്ങളായി കേന്ദ്ര വിഹിതത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP