Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്മുടെ അറിവുകൾക്ക് നഷ്ടം സംഭവിക്കാതിരിക്കാനുള്ള തുടക്കമാണ് ആയുർവേദത്തിന് അന്തർദേശീയ പേറ്റന്റ് സംരക്ഷണം; ആയുർവേദ മേഖലയിൽ ഗവേഷണ സംബന്ധ പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ടെന്ന് മന്ത്രി കെ കെ ശൈലജ; ആയുർവേദത്തിന് അന്തർദേശീയ പേറ്റന്റ് സംരക്ഷണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു

നമ്മുടെ അറിവുകൾക്ക് നഷ്ടം സംഭവിക്കാതിരിക്കാനുള്ള തുടക്കമാണ് ആയുർവേദത്തിന് അന്തർദേശീയ പേറ്റന്റ് സംരക്ഷണം; ആയുർവേദ മേഖലയിൽ ഗവേഷണ സംബന്ധ പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ടെന്ന് മന്ത്രി കെ കെ ശൈലജ; ആയുർവേദത്തിന് അന്തർദേശീയ പേറ്റന്റ് സംരക്ഷണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു

തിരുവനന്തപുരം:ആയുർവേദത്തിന് അന്തർദേശീയ പേറ്റന്റ് സംരക്ഷണം ലഭിക്കുന്നതിനായി ട്രഡീഷണൽ നോളജ് ഇന്നൊവേഷൻ-കേരളയും സി.എസ്.ഐ.ആർ-ട്രഡീഷണൽ നോളജ് ഡിജിറ്റൽ ലൈബ്രറിയും തമ്മിലുള്ള ധാരണാപത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ടി.കെ.ഡി.എൽ. മേധാവി ഡോ. രാകേഷ് തിവാരിയും ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സി. ഉഷാകുമാരിയും ഒപ്പുവച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് ഇതോടനുബന്ധമായ വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാസ്‌കറ്റ് ഹോട്ടലിൽ നടന്ന സെമിനാർ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. നമ്മുടെ അറിവുകൾക്ക് നഷ്ടം സംഭവിക്കാതിരിക്കാനുള്ള തുടക്കമാണ് ആയുർവേദത്തിന് അന്തർദേശീയ പേറ്റന്റ് സംരക്ഷണമെന്ന് മന്ത്രി പറഞ്ഞു. ആയുർവേദ മേഖലയിൽ ഗവേഷണ സംബന്ധ പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. ഇത് മുന്നിൽ കണ്ടാണ് അന്തർദേശീയ ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
ആയുർവേദ മരുന്നുകളുടെ ശാസ്ത്രീയ പരീക്ഷണം നടത്തിയ ഡ്രഗ് മാസ്റ്റർ ഫയൽ മന്ത്രിക്ക് സമർപ്പിച്ചു. ഇതോടൊപ്പം കേരളീയ ഔഷധ വിജ്ഞാന പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

ടി.കെ.ഐ.കെ. സയന്റിഫിക് ഓഫീസർ ഡോ. മനോജ് ആർ., ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സി. ഉഷാകുമാരി, ടി.കെ.ഡി.എൽ. മേധാവി ഡോ. രാകേഷ് തിവാരി, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ മേധാവി ഡോ. അനിൽ ജേക്കബ്, ആയുർവേദ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എൻ. രഘുനാഥൻ നായർ, ടി.കെ.ഐ.കെ. ടെക്‌നിക്കൽ അസിസ്റ്റന്റ് ഡോ. ആർ. സത്യജിത്ത് തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാന സർക്കാർ, ടി.കെ.ഐ.കെ., ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ ആയുഷ് വകുപ്പുകൾ എന്നിവ നിരന്തരമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ആയുർവേദത്തിന് അന്തർദേശീയ പേറ്റന്റ് സംരക്ഷണം സാക്ഷാത്ക്കരിച്ചത്.

സംസ്ഥാനത്തിന്റേതുൾപ്പെടെയുള്ള ആയുർവേദ വിജ്ഞാനത്തിന്മേൽ ആഗോളതലത്തിൽ ദിനംപ്രതി വൻതോതിൽ വ്യാജ പേറ്റന്റ് അപേക്ഷകളും പേറ്റന്റ് നഷ്ടവും സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് ധാരണാപത്രത്തിന്റെ ആവശ്യകതയുണ്ടായത്. പാരമ്പര്യവിജ്ഞാന സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ ഡിഫൻസീവ് പ്രൊട്ടക്ഷൻ മാർഗമാണ് സ്വീകരിക്കുന്നത്. അഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു സങ്കേതത്തിലൂടെ (ടി.കെ.ഡി.എൽ) നമ്മുടെ വിജ്ഞാനം രാജ്യാന്തരതലത്തിൽസംരക്ഷിക്കപ്പെടാനും വ്യാജ പേറ്റന്റുകൾ തടയാനും ഈ ധാരണാപത്രത്തിലൂടെ സാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP