Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാത്രക്കാർക്ക് അടിയന്തിര വൈദ്യസഹായം നൽകാൻ 'വഴികാട്ടി' പദ്ധതി നടപ്പാക്കും; ദീർഘദൂര യാത്രക്കാർക്കും പ്രാദേശിക ജനങ്ങൾക്കും അടിയന്തിര ഘട്ടങ്ങളിൽ കേന്ദ്രം പ്രയോജനപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ

യാത്രക്കാർക്ക് അടിയന്തിര വൈദ്യസഹായം നൽകാൻ 'വഴികാട്ടി' പദ്ധതി നടപ്പാക്കും; ദീർഘദൂര യാത്രക്കാർക്കും പ്രാദേശിക ജനങ്ങൾക്കും അടിയന്തിര ഘട്ടങ്ങളിൽ കേന്ദ്രം പ്രയോജനപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ

തിരുവനന്തപുരം:യാത്രക്കാർക്ക് അടിയന്തിര വൈദ്യസഹായം സൗജന്യമായി നൽകുന്ന വഴികാട്ടി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ പഠഞ്ഞു. ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദീർഘദൂര യാത്രക്കാർക്കും പ്രാദേശിക ജനങ്ങൾക്കും അടിയന്തിര ഘട്ടങ്ങളിൽ കേന്ദ്രം പ്രയോജനപ്പെടും. യാത്രക്കിടെ അപകടത്തിൽപ്പെടുന്നവർക്കും മറ്റുദേഹാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നവർക്കും പ്രഥമശുശ്രൂഷ നൽകി ഉടനടി ആശുപത്രികളിൽ എത്തിച്ച് ജീവൻ രക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഫെബ്രുവരി 28 ന് വൈകുന്നേരം 6.30 ന് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

ജീവിതശൈലി രോഗങ്ങളായ ബ്ലഡ്ഷുഗർ, ബ്ലഡ്പ്രഷർ എന്നിവയുടെ തോത് അറിയുന്നതിനുള്ള സൗകര്യവും പൊതുജനങ്ങൾക്ക് ഒരുക്കിയിട്ടുണ്ട്. അമ്മമാർക്ക് മുലയൂട്ടുന്നതിന് ആവശ്യമായ രീതിയിൽ ശുചിത്വ പൂർണവും സ്വകാര്യതയുമുള്ള പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ സ്ഥിരമായ പ്രതിരോധ കുത്തിവയ്പ്, പൾസ് പോളിയോ പ്രോഗ്രാം തുടങ്ങി ആരോഗ്യ പരിപാടികളും ഈ സെന്ററിലൂടെ പ്രാവർത്തികമാക്കും.

സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെ തിരക്കേറിയ ബസ് സ്റ്റാന്റ്, ബസ് ടെർമിനൽ, മൊബിലിറ്റി ഹബ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് കേന്ദ്രം പ്രവർത്തിക്കുക. നഗരസഭകളും വകുപ്പുകളും വിട്ടു നൽകിയ സ്ഥലത്താണ് കേന്ദ്രം പ്രവർത്തിക്കുക.

തൊട്ടടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ (യു.പി.എച്ച്.സി) ഒരു എക്സ്റ്റെൻഷൻ എന്ന നിലയിൽ കേന്ദ്രം പ്രവർത്തിക്കും. യു.പി.എച്ച്.സി യുടെ ആഭിമുഖ്യത്തിൽ ജോലി ചെയ്യുന്ന പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ ഒരു പ്രത്യേക സംഘം എപ്പോഴും കേന്ദ്രത്തിൽ ഉണ്ടാകം. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് കേന്ദ്രം പ്രവർത്തിക്കുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഡോക്ടർമാരുടെ സേവനമുണ്ടാവും. കേസുകളുടെ സ്വഭാവം അനുസരിച്ച് തൊട്ടടുത്ത യു.പി.എച്ച്.സി യിലെ മെഡിക്കൽ ഓഫീസറുടെ സേവനവും ലഭ്യമാക്കും.

യാത്രാവേളയിൽ അസ്വാസ്ഥ്യം അനുഭവപ്പെടുന്നവർക്ക് അടിയന്തിര വൈദ്യസഹായം, സമീപ പ്രദേശത്ത് റോഡപകടങ്ങളിൽപ്പെടുന്നവർക്ക് പ്രഥമ ശുശ്രൂഷ, ഹൃദയാഘാതം തുടങ്ങിയ അപകടം പിടിച്ച അവസ്ഥകളിൽപ്പെടുന്നവർക്ക് പ്രഥമ ശുശ്രൂഷ, സ്ഥിരം ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ എന്നിവയാണ് സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾ.

പ്രമേഹം പോലുള്ള രോഗമുള്ളവർക്ക് സഹായകരമായ രക്തപരിശോധന, രക്തസമ്മർദ്ദം, ശരീര തൂക്കം, ബി.എം.ഐ നിർണയിക്കൽ പോലുള്ളവ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലത്തുകൂടി യാത്രചെയ്യുന്നവർക്കും സമീപവാസികൾക്കും മറ്റ് പൊതുജനങ്ങൾക്കും ഇത്തരം കേന്ദ്രങ്ങളിൽ നിന്നും പരിശോധനകൾ ലഭിക്കും.

ഒമ്പത് ലക്ഷം രൂപ വീതം ജില്ലകൾക്ക് കേന്ദ്രം ആരംഭിക്കുന്നതിനായി നൽകി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം തൃശൂർ, ഇടുക്കി തുടങ്ങിയ ജില്ലകളിൽ കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാണ്. മറ്റ് ജില്ലകളിലെ കേന്ദ്രങ്ങൾ പൂർത്തിയായി വരുന്നു. കൊല്ലം, തൃശൂർ എന്നിവിടങ്ങളിൽ റെയിൽവേ സ്റ്റേഷനിലാണ് കേന്ദ്രം പ്രവർത്തിക്കുക.

തിരുവനന്തപുരം ജില്ലയിൽ തമ്പാനൂർ ബസ് സ്റ്റാന്റിലാണ് വഴികാട്ടി സജ്ജമാക്കിയിരിക്കുന്നത്. രാജാജി നഗർ അർബൻ പി.എച്ച്.സിയുമാണ് ഈ കേന്ദ്രത്തെ ബന്ധിപ്പിച്ചിരിക്കുന്നത്. കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ ഫോർട്ട് ആശുപത്രിയിൽ എത്തിക്കും. ആദിവാസി വിഭാഗങ്ങളിലെ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് ഊരുമിത്രം ആശ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. വയനാട് മേഖലയിൽ 200 പേർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. ഊരുകളിൽ നിന്നുള്ളവരെയാണ് പദ്ധതിയിൽ ആശാവർക്കർമാരായി നിയമിക്കുകയെന്ന് മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP