Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഘടക കക്ഷികളെ തള്ളി കെ മുരളീധരൻ; അധിക സീറ്റ് നൽകാൻ കഴിയില്ല; 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കും; കെപിസിസി പ്രസിഡന്റടക്കം സിറ്റിങ് എംപിമാരെല്ലാം മത്സരിക്കുമെന്നും കെപിസിസി പ്രചാരണസമിതി അദ്ധ്യക്ഷൻ; ഉമ്മൻ ചാണ്ടിയുടെ കാര്യം അദ്ദേഹം തീരുമാനിക്കുമെന്നും എംഎൽഎ

ഘടക കക്ഷികളെ തള്ളി കെ മുരളീധരൻ; അധിക സീറ്റ് നൽകാൻ കഴിയില്ല; 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കും; കെപിസിസി പ്രസിഡന്റടക്കം സിറ്റിങ് എംപിമാരെല്ലാം മത്സരിക്കുമെന്നും കെപിസിസി പ്രചാരണസമിതി അദ്ധ്യക്ഷൻ; ഉമ്മൻ ചാണ്ടിയുടെ കാര്യം അദ്ദേഹം തീരുമാനിക്കുമെന്നും എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം;യു.ഡി.എഫിൽ ഘടക കക്ഷികൾക്ക് അധിക സീറ്റ് നൽകാൻ കഴിയില്ലെന്ന് കെപിസിസി പ്രചാരണസമിതി അദ്ധ്യക്ഷൻ കെ.മുരളീധരൻ എംഎ‍ൽഎ.നിലവിൽ കോൺഗ്രസ് 16 സീറ്റുകളിൽ മത്സരിക്കും.കെപിസിസി പ്രസിഡന്റടക്കം സിറ്റിങ് എംപിമാരെല്ലാം മത്സരിക്കാനാണ് ഉദ്ദേശിക്കുന്നത്.

കേന്ദ്രത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസ്.ആ സാഹചര്യം ഘടകകക്ഷികൾ ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് മുരളീധരൻ പറഞ്ഞു.മത്സരത്തിനില്ലെന്ന് കെ.പി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിട്ടുണ്ട്.എന്നാൽ വടകര മണ്ഡലത്തിൽ മുല്ലപ്പള്ളിക്കുള്ള ജയസാധ്യത പരിഗണിക്കുമ്പോൾ അദ്ദേഹം മത്സരിക്കണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം.

ഉമ്മൻ ചാണ്ടി മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.കോൺഗ്രസ് പട്ടികയിൽ യുവാക്കൾക്കും സ്ത്രീകൾക്കും പരിഗണന ലഭിക്കും.രണ്ടിൽ കുറയാത്ത സ്ത്രീ സാന്നിദ്ധ്യം ഉണ്ടാകുമെന്നും മുരളി കൂട്ടിച്ചേർത്തു.കേന്ദ്രത്തിൽ ഉറച്ച മതേതരത്വ ഭരണം, കേരളത്തിൽ വിശ്വാസ സംരക്ഷണം, നരഹത്യക്കെതിരായ നിലപാട്, തുടങ്ങിയ മുദ്രാവാക്യങ്ങളാണ് യു.ഡി.എഫ് മുന്നോട്ടുവയ്ക്കുക.

പിണറായി ഭരണത്തിന്റെ അഴിമതികളും തുറന്നുകാട്ടും. കേരളത്തിന് കഴിഞ്ഞ തവണ ലഭിച്ച 12 സീറ്റിനു പുറമെ നോട്ടപ്പിശകുമൂലം നഷ്ടമായ നാലു മണ്ഡലങ്ങൾ അടക്കം 16 സീറ്റുകൾ ഉറപ്പാണ്.എന്നാൽ ലക്ഷ്യം ട്വന്റി ട്വന്റിയാണെന്ന് മുരളീധരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP