Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ മക്കുണനെ ഡിജിപിയാക്കാൻ എവിടെ നിന്നും കിട്ടിയെന്ന് പിണറായി വിജയനോട് കെ മുരളീധരൻ എംപി; സിപിഎം നേതാക്കളുടെ മുന്നിൽ കുനിഞ്ഞുനിൽക്കുന്ന മാനമില്ലാത്തവനാണ് മാനനഷ്ടത്തിന് കേസെടുത്തത്; ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ്

ഈ മക്കുണനെ ഡിജിപിയാക്കാൻ എവിടെ നിന്നും കിട്ടിയെന്ന് പിണറായി വിജയനോട് കെ മുരളീധരൻ എംപി; സിപിഎം നേതാക്കളുടെ മുന്നിൽ കുനിഞ്ഞുനിൽക്കുന്ന മാനമില്ലാത്തവനാണ് മാനനഷ്ടത്തിന് കേസെടുത്തത്; ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പിണറായി വിജയന് ഡിജിപിയാക്കാൻ ഈ മക്കുണനെ എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ച് ലോക്‌നാഥ് ബെഹ്‌റക്കെതിരെ കെ മുരളീധരൻ എംപി. എല്ലാ സിപിഎം നേതാക്കളുടെ മുന്നിലും കുനിഞ്ഞ് നിൽക്കുന്ന ആളാണ് ലോക്‌നാഥ് ബെഹ്‌റ എന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു മനുഷ്യൻ കുനിയാമോ എന്നും അദ്ദേഹം ചോദിച്ചു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടത്തിന് നടപടിക്കൊരുങ്ങുന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റയെ പൊതുയോഗത്തിൽ അക്ഷരാർത്ഥത്തിൽ തന്നെ കടന്നാക്രമിക്കുകയായിരുന്നു മുരളീധരൻ. മാനമില്ലാത്ത ബഹ്‌റയാണ് മാനനഷ്ടത്തിന് കേസ് എടുക്കുന്നത്. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല തനിക്കെതിരെയും കേസെടുക്കട്ടെയെന്നും കെ മുരളീധരൻ പറഞ്ഞു. പിഎസ്‌സി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം കോടിയേരി അന്വേഷിക്കുന്നതാണ്. ആദ്യ പ്രളയകാലത്ത് അടിച്ച് മാറ്റിയതുകൊണ്ടാണ് രണ്ടാം പ്രളയകാലത്ത് സഹായം കുറഞ്ഞതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

യുഡിഎഫ് അധികാരത്തിൽ വന്നാൽ യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നു മാറ്റുമെന്ന് കെ മുരളീധരൻ പറഞ്ഞു. ഒന്നുകിൽ ഇടിച്ചു നിരത്തി പൊതുസ്ഥലം ആക്കും. അല്ലെങ്കിൽ ചരിത്ര മ്യൂസിയമാക്കും. ഇതു പറഞ്ഞതിനു ബുദ്ധിജീവികൾക്ക് എന്തു തോന്നിയാലും തനിക്ക് ഒന്നുമില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.

പുതിയ ഗവർണർ നിയമനത്തെ പറ്റിയും മുരളീധരൻ വിമർശനമുന്നയിച്ചു. കോൺഗ്രസിനെ വഞ്ചിച്ച് ബിജെപിയിലെത്തിയ ആളെ ഗവർണറാക്കിയതിലൂടെ കേരളത്തിലും കടന്ന് കയറാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP